പത്തനംതിട്ട: പത്തനംതിട്ടയില്‍ യുവതികളെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍.
വെണ്ണിക്കുളം സ്വദേശി പ്രവീണ്‍ ആണ് പിടിയിലായത്. സെപ്റ്റംബർ 29ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. വയനാട്, റാന്നി സ്വദേശിനികളെയാണ് പ്രവീണ്‍ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. വീടുകളിലെത്തി മെഡിക്കല്‍ ഉപകരണങ്ങള്‍ വില്പന നടത്തുന്ന യുവതികളാണ് ഇരുവരും. പ്രതി പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡില്‍ നിന്ന യുവതികളുടെ അടുത്തെത്തി താനും ആ മേഖലയിലാണ് ജോലി ചെയ്യുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹനത്തില്‍ കയറ്റികൊണ്ടുപോവുകയായിരുന്നു.
വാഹനത്തില്‍ കയറിയശേഷം ഇയാള്‍ യുവതികളെ ഉപദ്രവിച്ചെന്നാണ് പരാതി. ശേഷം മല്ലപ്പളി – വെണ്ണിക്കുളം റോഡില്‍ ഇറക്കിവിട്ടെന്നും യുവതികള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.



