Wednesday, September 30, 2026
Homeകേരളംകൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി നഷ്ടപരിഹാരം വിധിച്ച് കോടതി

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി നഷ്ടപരിഹാരം വിധിച്ച് കോടതി

കോട്ടയം: ടെലിവിഷൻ – സിനിമാ താരമായ കൊല്ലം സുധിയുടെ വാഹനാപകട മരണത്തിൽ ആശ്രിതർക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി. കോട്ടയം എംഎസിറ്റി കോടതിയാണ് നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്. ഇൻഷുറൻസ് കമ്പനി ഒരു കോടി 77 ലക്ഷം രൂപ സുധിയുടെ ആശ്രിതർക്ക് നൽകണമെന്നാണ് കോടതി ഉത്തരവ്. കൊല്ലം സുധിയുടെ ഭാര്യ രേണു സുധി, അമ്മ, രണ്ട് മക്കൾ എന്നിവർക്കാണ് തുക നൽകേണ്ടത്.

2023 യിൽ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധിയുടെ മരണം. കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സുധിക്ക് ഒപ്പമുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരിക്കേറ്റിരുന്നു.

വടകരയിൽനിന്ന് സ്വകാര്യ ചാനലിൻ്റെ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോൾ കലാകാരന്മാർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിൻ്റെ മുൻ സീറ്റിലിരുന്ന സുധിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സുധിയുടെ മരണം.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ