Wednesday, September 30, 2026
Homeകായികംഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് നാല് സ്വര്‍ണം കൂടി ലഭിച്ചു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് നാല് സ്വര്‍ണം കൂടി ലഭിച്ചു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് നാല് സ്വര്‍ണം കൂടി. അമ്പെയ്ത്തില്‍ പുരുഷ – വനിത ടീമുകളും, മിക്‌സഡ് ടീമും സ്വര്‍ണം നേടി. ഷൂട്ടിങ് മികസഡ് ട്രാപ് വിഭാഗത്തിലും ഇന്ത്യ സ്വര്‍ണം സ്വന്തമാക്കി.

അമ്പെയ്ത്തില്‍ മൂന്ന് വിഭാഗങ്ങളില്‍ സ്വര്‍ണത്തിലേക്ക് അമ്പ്് പായിച്ച് ഇന്ത്യന്‍ യോദ്ധാക്കള്‍ കോമ്പൗണ്ട് വനിത ടീം വിഭാഗത്തില്‍ ജ്യോതി, പ്രിതിക,ചികിത ജോഡി ചൈനയെ തകര്‍ത്തത് 238-234 എന്ന സ്‌കോറിനാണ്. ചികിതയിലൂടെ വീണ്ടും ഇന്ത്യ പൊന്നണിഞ്ഞു. ചികിത – സാഹില്‍ മികസഡ് ടീം ഷൂട്ടോഫില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ച് സ്വര്‍ണം നേടി. സുവര്‍ണ നേട്ടത്തോടെ ഇന്ത്യന്‍ ജോഡി 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിനും യോഗ്യത നേടി.

പുരുഷ ടീമിനത്തില്‍ കരുത്തരായ ചൈനയെ ഒറ്റപ്പോയിന്റില്‍ മറികടന്ന് സ്വര്‍ണം. സാഹില്‍, കുശാല്‍, ഗണേഷ് എന്നിവര്‍ ഉള്‍പ്പെട്ട ടീമിന്റേതാണ് സുവര്‍ണനേട്ടം.

വനിതകളുടെ 75 കിലോ ബോക്‌സിങില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ഫൈനലിലേക്ക് മുന്നേറി. ഏഷ്യന്‍ ഗെയിംസില്‍ തുടര്‍യായി ബോക്‌സിങ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടവും ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവായ ലവ്‌ലിനയ്ക്ക് സ്വന്തമായി.

ചൈനീസ് താരത്തോടെ സെമിയില്‍ തോറ്റതോടെ പ്രിയ ഗംഗാസിന്റെ മുന്നേറ്റം വെങ്കലത്തില്‍ ഒതുങ്ങി. പുരുഷന്മാരുടെ 90 കിലോയില്‍ കപില്‍ പോഖ്‌റിയയും വെങ്കലം നേടി. സ്‌ക്വാഷില്‍ പുരുഷ – വനിത ടീമുകള്‍ സെമിയിലേക്ക് മുന്നേറി മെഡല്‍ ഉറപ്പിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ