Thursday, October 1, 2026
Homeകേരളംസംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്ത് വൻ അഴിച്ചുപണി നടത്തി ഇന്റലിജൻസ് എ.ഡി.ജി.പി.

സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്ത് വൻ അഴിച്ചുപണി നടത്തി ഇന്റലിജൻസ് എ.ഡി.ജി.പി.

തിരുവനന്തപുരം: കാക്കി ഇടേണ്ട, വെയിലും മഴയും കൊള്ളേണ്ട, എ.സി മുറിയിലിരുന്ന് ജോലിയും ചെയ്യാം-വർഷങ്ങളായി ഇന്റലിജൻസ് ആസ്ഥാനത്ത് തുടർന്നുവന്ന ഈ ‘സുഖസൗകര്യങ്ങള്‍ക്ക്’ ഒടുവില്‍ പൂട്ട്.

സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് (SSB) ആസ്ഥാനത്ത് വൻ അഴിച്ചുപണി നടത്തി ഇന്റലിജൻസ് എ.ഡി.ജി.പി ദിനേന്ദ്ര കശ്യപ്. ദീർഘകാലമായി ഒരു മാറ്റവുമില്ലാതെ തുടർന്നുവന്ന സിവില്‍ പോലീസ് ഓഫീസർ (CPO), സീനിയർ സിവില്‍ പോലീസ് ഓഫീസർ (SCPO) തസ്തികകളിലുള്ള 26 പേരെയാണ് ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച്‌ വർഷങ്ങളായി ഇവിടെ താവളമടിച്ചിരുന്നവർക്കാണ് പെട്ടെന്നുള്ള ഈ ‘ഷോക്ക് ട്രീറ്റ്‌മെന്റ്’.

അഴിച്ചുപണിയിലെ പ്രധാന വിവരങ്ങള്‍

10 വർഷത്തെ തുടർച്ചയായ സേവനം തൃശൂർ സിറ്റിയില്‍ നിന്ന് വർക്കിംഗ് അറേഞ്ച്മെന്റില്‍ ഇന്റലിജൻസ് എസ്.പി ഓഫീസിലെത്തി, കഴിഞ്ഞ 10 വർഷമായി മാറ്റമില്ലാതെ തുടർന്ന ഒരു സിവില്‍ പോലീസ് ഓഫീസറെയും ഇത്തവണ സ്ഥലം മാറ്റിയിട്ടുണ്ട്.

വനിതാ CPOക്കും മാറ്റം

ഭരണവിഭാഗം എസ്.പി ഓഫീസില്‍ ആറു വർഷമായി വർക്കിംഗ് അറേഞ്ച്മെന്റില്‍ ജോലി ചെയ്തുവന്ന വനിതാ CPOയെ തിരികെ മാതൃ കേഡറായ തിരുവനന്തപുരം സിറ്റിയിലേക്ക് തന്നെ തിരിച്ചയച്ചു.കഴിഞ്ഞ വിവിധ സർക്കാരുകളുടെ കാലത്ത് രാഷ്ട്രീയ വടംവലികളിലൂടെയും സ്വാധീനത്തിലൂടെയും കയറിപ്പറ്റിയവരാണ് ഇവിടെ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും. പോലീസ് സ്റ്റേഷനുകളിലെ കഠിനമായ ജോലി ഒഴിവാക്കാനും, വെയിലും മഴയും കൊള്ളാതെ എ.സി മുറികളില്‍ സമയം തള്ളാനുമാണ് പലരും ഇവിടേക്ക് ഡെപ്യൂട്ടേഷൻ തരപ്പെടുത്തിയത്.

അടുത്ത ഘട്ടം സ്റ്റേറ്റ് പോലീസ് മോണിറ്ററിംഗ് റൂമില്‍

സംസ്ഥാനത്തെ മുഴുവൻ വിവരങ്ങളും ക്രോഡീകരിച്ച്‌ ഉന്നതരെ അപ്പപ്പോള്‍ അറിയിക്കുന്ന സ്റ്റേറ്റ് പോലീസ് മോണിറ്ററിംഗ് റൂമിലും ഉടൻ അഴിച്ചുപണി നടക്കുമെന്നാണ് സൂചന. നിലവില്‍ ഒരു ഡിവൈ.എസ്.പിക്ക് കീഴില്‍ direct recruitment വഴി വന്ന 8 എസ്.ഐമാർ വർഷങ്ങളായി ഇവിടെ മാറ്റമില്ലാതെ ജോലി ചെയ്യുന്നുണ്ട്.ഫീല്‍ഡ് തലത്തില്‍ ജനങ്ങളുമായി നേരിട്ട് ഇടപെട്ട് ജോലി ചെയ്യാതെ, ഓഫീസുകളില്‍ ‘ചുളിവില്‍’ കാലം കഴിച്ച ഉദ്യോഗസ്ഥരെല്ലാം ഇനി പോലീസ് സ്റ്റേഷനുകളുടെ കഠിനാധ്വാനത്തിലേക്ക് ഇറങ്ങേണ്ടിവരുമെന്ന് വ്യക്തമാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ