Wednesday, September 30, 2026
Homeകേരളംപത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

കൊല്ലം: പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു. മഞ്ചള്ളൂര്‍ തിരുവോണത്തില്‍ മോഹന്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ള വീടാണ് കത്തി നശിച്ചത്.

രാത്രി 7 മണിയോടെയായിരുന്നു സംഭവം നടന്നത്. റോഡ് നിര്‍മാണത്തിനായി എത്തിയ തൊഴിലാളികള്‍ താമസിക്കുന്ന വീടായിരുന്നു അത്. കാര്‍പോര്‍ച്ചില്‍ കന്നാസുകളില്‍ ഡീസല്‍ സൂക്ഷിച്ചിരുന്നതാണ് വലിയ അപകടത്തിനിടയാക്കിയത്.

കോന്നി സ്വദേശി അനില്‍ കുമാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ് വീട്ടില്‍ നിന്ന് രക്ഷപ്പെട്ടത്. അഗ്നി രക്ഷസേനയും, പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. സ്‌കൂട്ടറിന് തീ പിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.

സ്‌കൂട്ടറിന് തീപിടിച്ച സമയത്ത് തന്നെ നാട്ടുകാര്‍ വീടിനരികില്‍ ഓടിക്കൂടിയിരുന്നു. എന്നാല്‍ അകത്തേക്ക് കയറാനാകാത്ത സാഹചര്യമായിരുന്നു. വീടിന്റെ ഗെയിറ്റിന്റെ ഭാഗത്തൊക്കെ തീ ആളിപ്പടര്‍ന്നിരിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടനടി അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ