Wednesday, September 30, 2026
Homeകേരളംവാട്ടർ പ്രൂഫിങ് നടത്തിയിട്ടും കെട്ടിടം ചോർന്നൊലിച്ചു: നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി

വാട്ടർ പ്രൂഫിങ് നടത്തിയിട്ടും കെട്ടിടം ചോർന്നൊലിച്ചു: നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി

വാട്ടർ പ്രൂഫിങ് നടത്തിയിട്ടും കെട്ടിടം ചോർന്നൊലിച്ചതുമൂലമുണ്ടായ നഷ്ടത്തിന് തുകയും നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ബിയ്യം സ്വദേശി അച്ചിപ്പാറ വളപ്പിൽ ജാഫർ നൽകിയ പരാതിയിലാണ് ഉത്തരവ്.

ചങ്ങരംകുളത്തുള്ള സ്ഥാപനത്തിനെതിരെയാണ് കമ്മീഷന്റെ വിധി. കെട്ടിടത്തിന് മുകളിൽ വാട്ടർ പ്രൂഫിങ് നടത്തുന്നതിനായി പരാതിക്കാരൻ എതിർകക്ഷിക്ക് 1,92,363 രൂപ നൽകിയിരുന്നു. ഏഴ് വർഷത്തെ വാറണ്ടി നൽകി നടത്തിയ പ്രവൃത്തി ആദ്യ മഴയിൽ തന്നെ പരാജയപ്പെടുകയും, കുട്ടികളുടെ ഉടുപ്പ് നിർമാണ യൂണിറ്റിന് കാര്യമായ നഷ്ടം സംഭവിക്കുകയും ചെയ്തു.

തുടർന്ന് പരാതിക്കാരൻ കമ്മീഷനിൽ നൽകിയ പരാതിയിലാണ് നടപടി.എലിയുടെ ശല്യം കാരണമാണ് വാട്ടർ പ്രൂഫിങ് ഫലിക്കാതെ പോയതെന്ന എതിർകക്ഷിയുടെ വാദം കമ്മീഷൻ തള്ളി.

കമ്മീഷൻ നിയോഗിച്ച വിദഗ്ധൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിധി. വാട്ടർ പ്രൂഫിങ്ങിനായി ചെലവഴിച്ച 1,92,363 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവായി 10,000 രൂപയും നൽകാനാണ് ഒരു മാസത്തിനകം വിധി നടപ്പാക്കണമെന്നും അല്ലാത്തപക്ഷം വിധി സംഖ്യയ്ക്ക് ഒമ്പത് ശതമാനം പലിശ നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ