Wednesday, September 30, 2026
Homeകേരളംപൗരകേന്ദ്രീകൃത ഡിജിറ്റൽ സേവനങ്ങൾക്ക് പുതിയ ചുവടുവയ്പ്പ്; ഉദ്ഘാടനം 30ന്

പൗരകേന്ദ്രീകൃത ഡിജിറ്റൽ സേവനങ്ങൾക്ക് പുതിയ ചുവടുവയ്പ്പ്; ഉദ്ഘാടനം 30ന്

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് ഐടി മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന അഞ്ച് പൗരകേന്ദ്രീകൃത ഡിജിറ്റൽ സംരംഭങ്ങൾ വ്യവസായം, ഐ ടി, എ ഐ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി സെപ്റ്റംബർ 30 രാവിലെ 11ന് തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അധ്യക്ഷത വഹിക്കും.

നമ്മുടെ കേരളം 2.0, സി.എക്സ്. ഇൻഡക്‌സ്, വാട്സ്ആപ്പ് സർവീസസ്, എ ഐ ചാറ്റ്‌ബോട്ട്, കെ – എഐ എന്നിവയാണ് പുതിയ സംരംഭങ്ങൾ. വിവിധ സർക്കാർ സേവനങ്ങൾ ഒരിടത്തേക്ക് കൊണ്ടുവരുന്നതാണ് നമ്മുടെ കേരളം 2.0. പൗരന്റെ സേവനാനുഭവം മെച്ചപ്പെടുത്തുന്നതിനാണ് സിഎക്സ് ഇൻഡക്‌സ് ലക്ഷ്യമിടുന്നത്. ജനങ്ങൾ ദിവസേന ഉപയോഗിക്കുന്ന വാട്സ്ആപ്പ് സംവിധാനത്തിലൂടെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതാണ് വാട്സ്ആപ്പ് സർവീസസ്. സർക്കാർ വിവരങ്ങൾ സംഭാഷണരീതിയിൽ ലഭ്യമാക്കുന്നതിനാണ് എ ഐ ചാറ്റ്‌ബോട്ട്.

ഭരണരംഗത്തെ വിവിധ പ്രശ്നങ്ങൾക്ക് ഉത്തരവാദിത്തപരമായ എ ഐ അധിഷ്ഠിത പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള സംവിധാനമാണ് കെ-എഐ. വിവിധ സർക്കാർ വകുപ്പുകളെയും സാങ്കേതിക സംവിധാനങ്ങളെയും സേവനങ്ങളെയും ഏകോപിപ്പിച്ച് സാങ്കേതികവിദ്യയെ പൗരന്റെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഡിജിറ്റൽ ഭരണസംവിധാനം ശക്തിപ്പെടുത്തുകയാണ് ഈ പദ്ധതികളിലൂടെ കേരള സ്റ്റേറ്റ് ഐ ടി മിഷൻ ലക്ഷ്യമിടുന്നത്.

ഇലക്ട്രോണിക്‌സ് ആൻഡ് ഐടി സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, ഐ ടി മിഷൻ ഡയറക്ടർ സന്ദീപ് കുമാർ, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ, പ്രതിനിധികൾ, സേവനദാതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ