Tuesday, September 29, 2026
Homeകേരളംജ്വല്ലറിയിൽ മുക്കുപണ്ടം നൽകി സ്വർണ മോതിരം മോഷ്ടിക്കാൻ ശ്രമിച്ചയാളെ കടയുടമ പിടികൂടി

ജ്വല്ലറിയിൽ മുക്കുപണ്ടം നൽകി സ്വർണ മോതിരം മോഷ്ടിക്കാൻ ശ്രമിച്ചയാളെ കടയുടമ പിടികൂടി

തിരുവനന്തപുരം: ജ്വല്ലറിയിൽ മുക്കുപണ്ടം നൽകി സ്വർണ മോതിരം മോഷ്ടിക്കാൻ ശ്രമിച്ചയാളെ കടയുടമ പിടികൂടി. കരമന തളിയൽ സ്വദേശി ബിജുകുമാറിനെയാണ് (56) കടയുടമയും നാട്ടുകാരും ചേർന്ന് കാട്ടാക്കട പൊലീസിലേൽപ്പിച്ചത്. ഇന്നലെ രാവിലെ പത്തോടെ കാട്ടാക്കടയിലെ കൃഷ്ണ ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനയാണ് മുൻ കെഎസ്ആർടിസി ഡ്രൈവർ കൂടിയായ ഇയാൾ എത്തിയത്. സംശയം തോന്നിയ കടയുടമ ഇയാളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

കൈയ്യിലുണ്ടായിരുന്ന ഗോൾഡ് കവറിങ് മോതിരം ഉപയോഗിച്ചാണ് സ്വർണമോതിരം തട്ടിയെടുക്കാൻ ശ്രമിച്ചത്. കടയിലെ മോതിരങ്ങൾ നോക്കിയ ശേഷം ജീവനക്കാരൻ വില കണക്കുകൂട്ടുന്നതിനിടെ മുക്കുപണ്ടം വച്ച് സ്വർണമോതിരം കൈക്കലാക്കി.

പിന്നാലെ ചെറിയ തുകയുടെ കുറവുണ്ടെന്നും പിന്നിട് വാങ്ങാമെന്നു പറഞ്ഞ് ഇയാൾ രക്ഷപെടാൻ ശ്രമിക്കവേ പെരുമാറ്റത്തിൽ സം‍ശയം തോന്നിയ കടയുടമ ഗ്ലാസ് ഡോർ പെട്ടന്ന് അടച്ച് ഇയാളെ തടഞ്ഞു. പകരം വച്ചത് മുക്കുപണ്ടമാണെന്ന് വ്യക്തമായതോടെ ജീവനക്കാരനും കടയുടമയും സമീപത്തുണ്ടായിരുന്നവരും ചേർന്ന് ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. കാട്ടാക്കട പൊലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ