Tuesday, September 29, 2026
Homeഇന്ത്യഗ്യാനേഷ് കുമാറിൻ്റെ രാജി; യൂത്ത് കോൺഗ്രസിന്റെ ജന്തർ മന്തർ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്.

ഗ്യാനേഷ് കുമാറിൻ്റെ രാജി; യൂത്ത് കോൺഗ്രസിന്റെ ജന്തർ മന്തർ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്.

ഡൽഹി: മുഖ്യ തിരഞ്ഞടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതി തേടി യൂത്ത് കോൺഗ്രസ് സംഘം പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ. നേരത്തെ ഡൽഹി പൊലീസ് അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് വീണ്ടും എത്തിയിരിക്കുന്നത്. 20 ദിവസം നീണ്ട പ്രതിഷേധത്തിനാണ് യൂത്ത് കോൺഗ്രസ് അനുമതി തേടുന്നത്. യൂത്ത് കോൺഗ്രസ് ലീഗൽ സംഘമാണ് DCP ഓഫീസിൽ എത്തിയത്. അനുമതി നിഷേധിച്ചതിനെ തുടർന്ന് ഉടൻ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ഒക്ടോബർ ഒന്നിന് ജന്തർ മന്തറിൽ പ്രതിഷേധം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് ലീഗൽ ടീം പ്രഖ്യാപിച്ചു.

ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ തലപ്പത്ത് നിന്ന് പടിയിറങ്ങണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലാതെ പോരാട്ടത്തിലാണ് പ്രതിപക്ഷം. അതിനിടെ പിസിസി കളുടെ നേതൃത്വത്തിൽ കോൺഗ്രസ് വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഡൽഹയിൽ യൂത്ത് കോൺഗ്രസിന്റെയും ഡൽഹിപ്രദേശ് കോൺഗ്രസിന്റെയും പ്രതിഷേധങ്ങൾ
സംഘർഷത്തിലാണ് കലാശിച്ചത്. ബാരിക്കേഡ് മറികടന്ന് മുന്നോട്ട് നീങ്ങിയ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. രാജി ആവശ്യത്തിൽ ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ ഡൽഹിയിലെ ഭഗത് സിംഗ് പ്രതിമയിലേക്ക് സിപിഐഎം മാർച്ച്‌ നടത്തി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ