തിരുവനന്തപുരം മരിയനാട് ടിപ്പർ തട്ടി സ്കൂട്ടർ യാത്രികനായ മംഗലപുരം ഇടവിളാകം സ്വദേശി സാജു (58) ആണ് മരിച്ചത്. തീരദേശ പാതയിൽ മരിയനാട് ഗ്രൗണ്ടിന് സമീപം ഒരു മണിക്കായിരുന്നു അപകടം നടന്നത്. അശ്രദ്ധമായി ഇടതുഭാഗത്ത് കൂടി സ്കൂട്ടർ ഓടിച്ചതാണ് അപകടത്തിന് കാരണം.
പെരുമാതുറ ഭാഗത്തേക്ക് പോയ ടിപ്പറിൻ്റെ പിൻഭാഗം തട്ടിയാണ് ഇയാൾ റോഡിലേക്ക് വീണത്. ഉടൻ തന്നെ പുത്തൻതോപ്പ് ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.
കഠിനംകുളം പൊലീസ് അപകടത്തിൽ മേൽ നടപടികൾ സ്വീകരിച്ചു. സമാന രീതിയിൽ ഇന്നലെ കഠിനംകുളത്ത് കെഎസ്ആർടിസി ബസ് കയറി യുവതിയും മരണപ്പെട്ടിരുന്നു. അപകടത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.



