Sunday, September 27, 2026
Homeഇന്ത്യ"എല്ലാ തീരുമാനങ്ങളും ഒന്നിച്ചെടുത്തത്": മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ ആരോപണങ്ങള്‍...

“എല്ലാ തീരുമാനങ്ങളും ഒന്നിച്ചെടുത്തത്”: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. എല്ലാ തീരുമാനങ്ങളും ഒന്നിച്ചെടുത്തതാണെന്നാണ് കമ്മീഷന്‍റെ വിശദീകരണം. ഡല്‍ഹി നിര്‍വചന്‍ സദനിൽ ചേർന്ന യോഗത്തിലാണ് വിഷയം ചർച്ചയായത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മീഷണർമാരായ ഡോ. സുഖ്ബിർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ ചേർന്ന ഫുൾ കമ്മീഷൻ യോഗത്തിന് ശേഷം ആരോപണങ്ങളിൽ വ്യക്തത വരുത്തി കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ബിഹാറിലെയും പശ്ചിമബംഗാളിലെയും എസ്ഐആർ തീരുമാനങ്ങൾ കൈക്കൊണ്ടത് ഏകകണ്ഠമായാണ്. ചർച്ചകളും അഭിപ്രായ വ്യത്യാസങ്ങളും സ്വാഭാവികമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കുന്നു. വിവാദങ്ങള്‍ക്കിടെ ചേർന്ന പൂർണയോഗത്തില്‍ എസ്ഐആർ നടപടികളിൽ ഇളവുകള്‍ നല്‍കാനും തീരുമാനമായി. കമ്മീഷനിലെ പിളര്‍പ്പ് എന്ന രീതിയില്‍ അവതരിപ്പിക്കുന്ന വാര്‍ത്ത തള്ളുന്നതായും വെളിപ്പെടുത്തി.

വോട്ടർമാരുടെ രജിസ്‌ട്രേഷനായുള്ള ഫോം 6, സാങ്കേതിക സംവിധാനമായ ECINET എന്നിവയുടെ സുതാര്യത ഉറപ്പാക്കും. കൂടാതെ, ഐടി സംവിധാനങ്ങൾ അവലോകനം ചെയ്യുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിക്കും. അംഗങ്ങൾക്കിടയിൽ ഭിന്നതയില്ലെന്നും കമ്മീഷൻ അറിയിച്ചു. തീവ്രവോട്ടർ പട്ടിക പരിഷ്‌കരണം നടത്താനുള്ള തീരുമാനം ഏകകണ്ഠമായിരുന്നുവെന്നാണ് കമ്മീഷൻ ആവർത്തിക്കുന്നത്. എസ്‌ഐആര്‍ ഉത്തരവിന് സുപ്രീംകോടതി അംഗീകാരം നല്‍കിയതായും കമ്മീഷന്‍ വ്യക്തമാക്കുന്നു.

ഗോവയിലെ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ 97 വോട്ടർമാരുടെ കാര്യം കമ്മീഷൻ പ്രത്യേകം പരാമർശിച്ചു. വീടുതോറും പോയി ഫോമുകൾ ശേഖരിക്കാൻ ഗോവ ചീഫ് ഇലക്ടറൽ ഓഫീസർ ബൂത്ത് ലെവൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷൻ പറഞ്ഞു. 97 വോട്ടർമാരിൽ 81 പേർ ഇതിനകം തന്നെ ഫോം 6 പൂരിപ്പിച്ച്‌ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടുവെന്നും കമ്മീഷൻ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ