Thursday, September 24, 2026
Homeഅമേരിക്കടെക്സസിൽ 2005 ലെ ട്രിപ്പിൾ കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ടെക്സസിൽ 2005 ലെ ട്രിപ്പിൾ കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി

പി പി ചെറിയാൻ

പി പി ചെറിയാൻ

ഹൂസ്റ്റൺ: ടെക്സസിൽ 2005-ൽ മൂന്ന് പേരെ   കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കെർസാൻ ഒലജുവ റാമെയ്ക്ക് (41) വധശിക്ഷ നടപ്പാക്കി.ബുധനാഴ്ച ഹണ്ട്സ്വില്ലെയിലെ ടെക്സസ് സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ മാരകമായ വിഷാംശം കുത്തിവെച്ചാണ് ശിക്ഷ നടപ്പിലാക്കിയത്.
ഇതോടെ ഈ വർഷം ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയനാകുന്ന ആറാമത്തെ വ്യക്തിയായി റാമി മാറി. ഈ വർഷം ഇതുവരെ അമേരിക്കയിലുടനീളം 28 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

2005 ഓഗസ്റ്റ് 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊക്കെയ്ൻ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് എഡ്നയിലെ വീട്ടിൽ വെച്ച് മൂന്ന് പേരെ വെടിവെച്ചുകൊന്നത്. ടിഫാനി പീക്കോക്ക് (18), സാമുവൽ റോബർട്ട്സ് (24), സെൽസോ ലോപ്പസ് (38) എന്നിവരാണ് കൊല്ലപ്പെട്ടത്.

കുറ്റകൃത്യം നടക്കുമ്പോൾ റാമെയ്ക്ക് 20 വയസ്സായിരുന്നു പ്രായം. 19 വർഷത്തിലേറെയായി അദ്ദേഹം ഡെത്ത് റോയിലായിരുന്നു. ഈ കേസിൽ കൂട്ടുപ്രതിയായിരുന്ന ലെജെയിംസ് നോർമാനെ കഴിഞ്ഞ ആഴ്ചയും വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ