Tuesday, September 22, 2026
Homeകേരളംഗതാഗത കമ്മീഷണർ സ്ഥാനത്തുനിന്നും സി എച്ച് നാഗരാജുവിനെ മാറ്റി: സീനിയർ ഐജിയായ സ്പർജൻകുമാറാണ് പുതിയ ഗതാഗത...

ഗതാഗത കമ്മീഷണർ സ്ഥാനത്തുനിന്നും സി എച്ച് നാഗരാജുവിനെ മാറ്റി: സീനിയർ ഐജിയായ സ്പർജൻകുമാറാണ് പുതിയ ഗതാഗത കമ്മീഷണർ

തിരുവനന്തപുരം: ഗതാഗത മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തിനൊടുവിൽ ഗതാഗത കമ്മീഷണർ സ്ഥാനത്തുനിന്നും സി എച്ച് നാഗരാജുവിനെ മാറ്റി. മോട്ടോർ വാഹനവകുപ്പിൽ നിന്നും ഇന്‍റലിജൻസിലേക്കാണ് മാറ്റിയത്.

സീനിയർ ഐജിയായ സ്പർജൻകുമാറാണ് പുതിയ ഗതാഗത കമ്മീഷണർ. എഐ ക്യാമറകൾ സ്ഥാപിച്ച കെൽട്രോണിന് കുടിശിക വരുത്തിയതു മുതൽ ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടികള്‍ വരെ ഗതാഗതമന്ത്രിയുടെ ഓഫീസും കമ്മീഷണറും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. പകരം ദക്ഷണി മേഖല ഐജിയായ ആർ നിശാന്തിനിയെ നിയമിച്ചു. ഇന്‍റലിജൻസിൽ നിന്നാണ് നിശാന്തിനിയെ ക്രമസമാധാന ചുമതലയിലേക്ക് നിയമിച്ചത്. എറണാകുളം മുതൽ തിരുവനന്തപുരം വരെയുളള ജില്ലകളുടെ മേൽനോട്ടമാണ് ഐജിക്കുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ