കാലിനു ദീപം പാതയ്ക്കു പ്രകാശം
വാർദ്ധകൃത്തിലും ഫലകരമായി ജീവിക്കാം? (റോമ. 4:12-23).
“അവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ, തന്റെ ശരീരം നിർജ്ജീവ
മായിപ്പോയതും, സാറായുടെ ഗർഭപാത്രത്തിന്റെ നിർജ്ജീവത്വവും ഗ്രഹിച്ചിട്ടും, വിശ്വാസത്തിൽ ക്ഷീണിച്ചില്ല” (വാ.19).
കുറച്ചു വർഷങ്ങൾക്ക് മുമ്പ് കുറച്ച് അകലെയുള്ള ഒരു പട്ടണ ഇടവകയിൽവെച്ച് ആരാധനാനന്തരം നടത്തപ്പെട്ട വയോജനങ്ങളുടെ ഒരുകൂട്ടായ്മയിൽ സംബന്ധിക്കുവാൻ ഇടയായി. ഇക്കാലത്ത് പല പള്ളികളിലും മുതിർന്ന പൗരന്മാരുടെ കൂട്ടായ്മകൾ ക്രമീകരിക്കാറുണ്ട്. അറുപത് വയസ്സിനു മുകളിലുള്ള സ്ത്രീ പുരുഷന്മാരാണ് അതിൽ കൂടി വരാറുള്ളത്. കുറച്ചു പേർ മാത്രമേ അന്ന് നടന്ന കൂട്ടായ്മയിൽ സംബന്ധിച്ചിരുന്നുള്ളൂ. മിക്ക കൂടി വരവുകളും ഒരു ചടങ്ങു പോലെയാണ് നടത്തപ്പെടാറുളളത് എന്ന് അവരുമായി നടത്തിയ ആശയ വിനിമയത്തിൽ നിന്നും മനസ്സിലാക്കി.
വാർദ്ധക്യം ഒരു പ്രത്യേക ജീവിത ഘട്ടമാണ്. ചില പരിമിതികളൊക്കെ ജീവിതത്തിൽ രൂപപ്പെട്ടു എന്നു വരാം?
ബലം ക്ഷയിച്ചേക്കാം? കാഴ്ച മങ്ങി എന്നു വരാം? കേൾവി കുറയാം? രുചികളൊക്കെ നഷ്ടപ്പെട്ടു എന്നും വരാം? എന്നാൽ ഇതിന്റെ ഒക്കെ മദ്ധ്യത്തിൽ വിശ്വാസത്തിൽ ക്ഷീണിക്കാതെ ജീവിക്കാൻ കഴിയുന്നവർക്ക് ഫലകരമായി ജീവിക്കാൻ ആകും എന്നാണ് ദൈവവചനം അനുശാസിക്കുന്നത്. അത് തന്നെയാണ് ഈയുള്ളവന്റെ ജീവിത അനുഭവവും.
ഇന്നത്തെ ധ്യാന ഭാഗത്ത് അപ്രകാരം ജീവിച്ച രണ്ടു മുതിർന്ന ആളുകളുടെ അനുഭവമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അബ്രഹാം നൂറ് വയസ്സ് ഉള്ളവനായിരുന്നു. തന്റെ ശരീരത്തിന്റെ നിർജ്ജീവതയും താൻ മനസ്സിലാക്കിയിരുന്നു. സാറായും ജീവിച്ചിരുന്നത് സമാന അനുഭവത്തിൽ തന്നെ ആയിരുന്നു! എങ്കിലും അവർ വിശ്വാസത്തിൽ ക്ഷീണിച്ചില്ല. പുറമേയുള്ളവൻ/വൾ
ക്ഷീണിതരായിരുന്നു എങ്കിലും, അകമേയുള്ളവൻ/വൾ ബലപ്പെട്ടിരുന്നു! അബ്രഹാമിനെ വിശ്വാസികളുടെ പിതാവ് ആക്കിയത് അതാണ്; സാറായെ അതിന്റെ കൂട്ടവകാശിയും.
നടക്കുവാൻ ആരോഗ്യവും,കഴിവും ഉണ്ടെങ്കിലും, പല മുതിർന്നവരും, ആരാധനയ്ക്കോ, കൂട്ടായ്മകൾക്കൊ പോകാതെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് വീട്ടിൽ കുത്തിയിരിക്കുന്നത് കാണാം? എന്നാൽ, കല്യാണം മുതലായ ചടങ്ങുകൾക്ക് അവർ മുൻപന്തിയിൽത്തന്നെ കാണുകയും ചെയ്യും! ദൈവീക കാര്യങ്ങ
ളിൽ അലസത പാടില്ലാത്തതാണ്. ദീർഘായുസ്സ് ദൈവീക ദാനമാണ്. “നരച്ച തലമുടി ശോഭയുള്ള കിരീടം”
(സദൃ.16:31) എന്നാണ് വചനം പറയുന്നത്. മനസ്സിൽ ക്ഷീണിതരല്ലെങ്കിൽ, ശരീരത്തിലും നാം ഉർജ്ജസ്വലർ ആയിരിക്കും. മനസ്സിലും ആത്മാവിലും ബലപ്പെട്ടിരിക്കാനും വാർദ്ധകൃത്തിലും ഫലകരമായി ജീവിക്കാനും ദൈവം നമ്മെക്കുറിച്ചു ആഗ്രഹിക്കുന്നു. ദൈവം സഹായിക്കട്ടെ?
ചിന്തയ്ക്ക്: ശരീരം ക്ഷീണിച്ചാലും മനസ്സും വിശ്വാസവും ക്ഷീണിക്കുരുത്!



