Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
ഇന്റർനാഷണൽ പ്രയർ ലൈൻ 644-ാമത് പ്രാർത്ഥനാ സംഗമം സമാപിച്ചു | മലയാളിമനസ്സ്
Saturday, October 24, 2026
Homeഅമേരിക്കഇന്റർനാഷണൽ പ്രയർ ലൈൻ 644-ാമത് പ്രാർത്ഥനാ സംഗമം സമാപിച്ചു

ഇന്റർനാഷണൽ പ്രയർ ലൈൻ 644-ാമത് പ്രാർത്ഥനാ സംഗമം സമാപിച്ചു

പി പി ചെറിയാൻ

പി പി ചെറിയാൻ

ഓസ്റ്റിൻ(ടെക്സസ്): 2026 സെപ്റ്റംബർ 15-ന് നടന്ന  ഇന്റർനാഷണൽ പ്രയർ ലൈൻ (ഐ.പി.എൽ)കുടുംബത്തിന്റെ 644-ാമത് ഓൺലൈൻ പ്രാർത്ഥനാ സംഗമം അനുഗ്രഹപ്രദമായി പര്യവസാനിച്ചു. ആഗോളതലത്തിൽ സമാധാനത്തിനായി പ്രാർത്ഥിച്ചും വിവിധ ആത്മീയ ശുശ്രൂഷകളോടെയും നടന്ന ഈ യോഗത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.

ഡിട്രോയിറ്റിൽ നിന്നുള്ള ഐ പി എൽ കോർഡിനേറ്റർ സി.വി. സാമുവൽ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് ഓസ്റ്റിനിൽ നിന്നുള്ള ഏബ്രഹാം ജോസഫ് (ബാബു) പ്രാരംഭ പ്രാർത്ഥനയ്ക്കു നേതൃത്വം നൽകി. വിശുദ്ധ വേദപുസ്തകത്തിൽ നിന്നുള്ള 1 രാജാക്കന്മാർ 19:1-13 വരെയുള്ള വാക്യങ്ങൾ ഓസ്റ്റിനിലെ സാബു ടി. ചെറിയാൻ വായിച്ചു.

യോഗത്തിൽ ഓസ്റ്റിൻ മാർത്തോമ്മാ ഇടവക വികാരി റവ. കോശി കുര്യൻ മുഖ്യസന്ദേശം നൽകി. “കർമ്മേലിൽ നിന്ന് മരുഭൂമിയിലേക്ക് — ക്ഷീണത്തിലും ദൈവത്തിന്റെ മൃദുസ്വരത്തിലും” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു അച്ചന്റെ പ്രഭാഷണം. ആത്മീയ ക്ഷീണം എല്ലായ്പ്പോഴും അവിശ്വാസത്തിന്റെ ഫലമല്ലെന്നും, വലിയ വിശ്വസ്തതയ്ക്കു ശേഷവും അത് ഉണ്ടാകാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നമ്മുടെ ശക്തി അവസാനിക്കുന്നിടത്ത് ദൈവത്തിന്റെ സാന്നിധ്യം അവസാനിക്കുന്നില്ലെന്നും, നിശ്ശബ്ദ നിമിഷങ്ങളിൽ ദൈവത്തിന്റെ മൃദുസ്വരം തിരിച്ചറിയാൻ സാധിക്കണമെന്നും അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

ദൈവത്തെ ആടംബര പ്രകടനങ്ങളിലേക്ക് ചുരുക്കരുത്: കാറ്റിലും ഭൂകമ്പത്തിലും തീയിലും യഹോവ ഉണ്ടായിരുന്നില്ല; പിന്നീട് കേട്ട ഒരു മൃദുസ്വരത്തിലാണ് ദൈവം സംസാരിച്ചത്. ദൈവത്തെ വലിയ ശബ്ദങ്ങളിൽ മാത്രം അന്വേഷിക്കാതെ, നമ്മുടെ ജീവിതത്തിലെ നിശ്ശബ്ദ നിമിഷങ്ങളിൽ അവിടുത്തെ സാന്നിധ്യം തിരിച്ചറിയാൻ നാം പഠിക്കണം.

മരുഭൂമി ഏലിയാവിന്റെ അവസാന ലക്ഷ്യമായിരുന്നില്ല; അതൊരു പുതിയ ദൗത്യത്തിനായുള്ള ഒരുക്കമായിരുന്നു. നമ്മുടെ യാത്ര കർമ്മേലിൽ നിന്ന് മരുഭൂമിയിലേക്ക് മാറിയാലും, ദൈവം നമ്മോടൊപ്പമുണ്ട്. ഈ വചനം വായിക്കുമ്പോൾ, ഏലിയാവിനോടൊപ്പം മരുഭൂമിയിൽ നടന്ന ദൈവത്തെ നമുക്കും കാണാം.അച്ചൻ ഓർമിപ്പിച്ചു

തുടർന്ന് ലോകസമാധാനത്തിനും വിവിധ രാജ്യങ്ങളിലെ പ്രതിസന്ധികൾക്കും വേണ്ടിയുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥനകൾ നടന്നു. ഹൂസ്റ്റണിൽ നിന്നുള്ള ഏബ്രഹാം കെ. ഇട്ടിച്ചെറിയ ഇതിന് നേതൃത്വം നൽകി. ഇസ്രായേൽ – ഗാസ, മിഡിൽ ഈസ്റ്റ്, ഉക്രെയ്ൻ – റഷ്യ തുടങ്ങിയ പ്രദേശങ്ങളിലെ യുദ്ധങ്ങൾ അവസാനിക്കുന്നതിനും ലോകത്ത് സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനും യോഗത്തിൽ പ്രത്യേക പ്രാർത്ഥനകൾ ഉയർന്നു.

യോഗത്തിന്റെ ഒടുവിൽ ഹൂസ്റ്റണിലെ ഐ പി എൽ കോർഡിനേറ്റർ   ടി.എ. മാത്യു നന്ദി രേഖപ്പെടുത്തുകയും അടുത്ത ആഴ്ചയിലെ വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തു. ഷിജു ജോർജ് (ഹൂസ്റ്റൺ), ജോസഫ് ടി. ജോർജ് (രാജു, ഹൂസ്റ്റൺ) എന്നിവർ മീറ്റിംഗിന്റെ സാങ്കേതിക ക്രമീകരണങ്ങൾ ഏകോപിപ്പിച്ചു.

അടുത്ത സംഗമം: 645-ാമത് ഐ.പി.എൽ. പ്രാർത്ഥനാ സംഗമം 2026 സെപ്റ്റംബർ 22-ന് നടക്കും. ഡാളസിൽ നിന്നുള്ള ശ്രീമതി ഷൈജ എൽധോസ് അന്നത്തെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

വാർത്ത: പി പി ചെറിയാൻ

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ