Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
ആഴ്ചയിൽ 10 കിലോ എംഡിഎംഎ വിൽപ്പന; ലാഭം കോടികൾ: നഴ്സിങ് വിദ്യാർഥിയും സുഹൃത്തും അറസ്റ്റിൽ. | മലയാളിമനസ്സ്
Friday, October 23, 2026
Homeകേരളംആഴ്ചയിൽ 10 കിലോ എംഡിഎംഎ വിൽപ്പന; ലാഭം കോടികൾ: നഴ്സിങ് വിദ്യാർഥിയും സുഹൃത്തും അറസ്റ്റിൽ.

ആഴ്ചയിൽ 10 കിലോ എംഡിഎംഎ വിൽപ്പന; ലാഭം കോടികൾ: നഴ്സിങ് വിദ്യാർഥിയും സുഹൃത്തും അറസ്റ്റിൽ.

പന്തീരാങ്കാവ്: ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിലെ തുടരന്വേഷണത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെയും തിരുവനന്തപുരം സ്വദേശിനിയായ നഴ്‌സിങ് വിദ്യാർഥിയെയും ഡൽഹിയിൽനിന്ന് പൊലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി പി. സൂര്യ (23) എന്നിവരെയാണ് അന്വേഷണ സംഘം നോയിഡയിൽ നിന്നും പിടികൂടിയത്.

മേയ് ഒൻപതിന് പന്തീരാങ്കാവ് കാപ്കോൺ സിറ്റിക്ക് സമീപം സർവീസ് റോഡിൽ നിർത്തിയിട്ട കാറിൽനിന്നാണ് എംഎഡിഎംഎ പിടികൂടിയത്. മലപ്പുറം സ്വദേശികളായ പള്ളിക്കൽ ബസാർ ചാലിൽ കടവത്ത് വീട്ടിൽ മുഹമ്മദ് അർശലാൽ (25), ചേലേമ്പ്ര മേലേതൊടി വീട്ടിൽ ആദിൽഷാ (20), ഐക്കരപ്പടി കുറിയേടം അമ്പായത്തിങ്ങൽ വീട്ടിൽ മുഹമ്മദ് ഫർഹാൻ (22) എന്നിവരെ അറസ്റ്റ് ചെയ്തു.

ഇവരെ ചോദ്യം ചെയ്തപ്പോൾ ഡൽഹിയിൽനിന്നാണ് ലഹരി മരുന്ന് കേരളത്തിൽ എത്തിക്കുന്നതെന്ന് വ്യക്തമായി. പൊലീസ് സംഘം ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നോയിഡയിലെ ആഡംബര ഫ്ലാറ്റിൽ വച്ച് രണ്ടുപേരെകൂടി പിടികൂടിയത്. ലഹരി മരുന്ന് പാക്ക് ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഡിജിറ്റൽ സ്കെയിൽ, പാക്കിങ് മെറ്റീരിയൽ, പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന 5000 ത്തിൽ അധികം സിപ് ലോക്ക് കവറുകൾ, കറൻസി നോട്ട് എണ്ണുന്ന മെഷീൻ, നിരവധി എടിഎം കാർഡുകൾ, പാക്കിങ് സീലർ എന്നിവയും ഫ്ലാറ്റിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

സൂര്യയുടെ പേരിലുള്ളതാണ് ഫ്ലാറ്റ്. ഇവിടെ വച്ച് ഓരോ ആഴ്ചയും ഏകദേശം പത്ത് കിലോയിൽ അധികം എംഡിഎംഎ പാക്ക് ചെയ്ത് കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വിൽപന നടത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഡൽഹിയിൽ നിന്നും പഴയ കാറുകൾ വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്ന സമയത്ത് ലഹരി മരുന്ന് രഹസ്യമായി കാറുകളിൽ കയറ്റിയാണ് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും എത്തിച്ചിരുന്നത്.

മലപ്പുറം ജില്ലയിൽ കഴിഞ്ഞ മാസം പിടികൂടിയ 13 കിലോ എംഡിഎംഎ ഇവരാണ് കൊടുത്തു വിട്ടതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ നാല് മാസത്തിനിടെ അഞ്ച് കോടിയിൽപരം രൂപയുടെ ഇടപാടുകൾ നടത്തിയതായി വ്യക്തമായിട്ടുണ്ട്. അജ്മലിന് മലപ്പുറത്തും കേസുകൾ നിലവിലുണ്ട്.

പന്തീരാങ്കാവ് ഇൻസ്പെക്ടർ എ.നിതിൻ, എസ്ഐ അർജുൻ അജിത്, ഫറോക്ക് എസിപി സ്ക്വാഡ് അംഗങ്ങളായ സബീഷ്, അഖിൽ ബാബു, ഡാൻസാഫ് അംഗങ്ങളായ അതുൽ, ലതീഷ്, നല്ലളം പൊലീസ് സ്റ്റേഷനിലെ ഷമാന എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ