ന്യൂഡൽഹി : ഓപ്പറേഷൻ സിന്ധൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ കേന്ദ്രത്തിൻ്റെ റിപ്പോർട്ട്. ഇന്ത്യയുടെ എസ്-400 എയർ ഡിഫൻസ് സിസ്റ്റമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് റിപ്പോർട്ടിലെ പരാമർശം. ഇത്രയും ദൂരെയുള്ള ലക്ഷ്യത്തെ തകർത്തത് S-400-ൻ്റെ ദീർഘദൂര പ്രഹരശേഷിയുടെ നിർണ്ണായക തെളിവാണ് വിലയിരുത്തുന്നത്.
ഓപ്പറേഷൻ സിന്ദൂറിൽ S-400 എയർ ഡിഫൻസ് സംവിധാനത്തിന് നിർണ്ണായക പങ്ക് ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പാക്കിസ്ഥാനിൽ നിന്നുണ്ടായ വ്യോമാക്രമണ ശ്രമങ്ങളെ ഫലപ്രദമായി നേരിടാൻ ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനത്തിൻ്റെ ശക്തിയും പ്രകടമായെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.



