Saturday, September 12, 2026
Homeകേരളംഭാര്യയ്ക്കു നേരെ തിളച്ച കഞ്ഞിവെള്ളം ഒഴിച്ചു, വീണത് കുട്ടിയുടെ ദേഹത്ത്; പ്രതിയെ അറസ്റ്റ് ചെയ്ത് അരീക്കോട്...

ഭാര്യയ്ക്കു നേരെ തിളച്ച കഞ്ഞിവെള്ളം ഒഴിച്ചു, വീണത് കുട്ടിയുടെ ദേഹത്ത്; പ്രതിയെ അറസ്റ്റ് ചെയ്ത് അരീക്കോട് പോലീസ്.

മദ്യപിച്ച് വീട്ടിലെത്തി ഭാര്യയ്ക്കു നേരെ തിളച്ച കഞ്ഞിവെളളം ഒഴിച്ചയാൾ പിടിയിൽ. കക്കാടംപൊയിൽ നാടുവാഴി വീട്ടിൽ എം. മജു(47) എന്നയാളാണ് അരീക്കോട് പൊലീസിന്റെ പിടിയിലായത്. തിളച്ച വെള്ളം ഒഴിച്ചപ്പോൾ ഭാര്യ ഒഴിഞ്ഞുമാറിയെങ്കിലും അത് എട്ടുവയസ്സുകാരിയായ മകളുടെ ദേഹത്താണ് പതിച്ചത്.

മലപ്പുറം ഊർങ്ങാട്ടിരി കരിമ്പ് ഉന്നതിയിൽ ഞായറാഴ്ചയായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ശേഷം ഭാര്യയുമായി വഴക്കിട്ട പ്രതി അടുക്കളയിലുണ്ടായിരുന്ന തിളച്ച കഞ്ഞിവെള്ളം ഭാര്യയ്ക്കു നേരെ ഒഴിക്കുകയായിരുന്നു. കാലിനു ഗുരുതരമായി പൊള്ളലേറ്റ എട്ടുവയസ്സുകാരിയെ മജു തന്നെയാണ് സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്.

പൊള്ളൽ ഗുരുതരമായതിനാൽ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ കേസ് ഉണ്ടാകുമെന്ന ഭയത്തിൽ മജു കടന്നുകളഞ്ഞു. ഒളിവിൽപോയ പ്രതിയെ ചൊവ്വാഴ്ച ചുണ്ടത്തുപൊയിൽ നിന്ന് കൊണ്ടോട്ടി ഡിവൈഎസ്‌പി എ.ജെ.ജോൺസൺ, അരീക്കോട് ഇൻസ്പെക്ടർ സി.ആർ.ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ