ന്യൂ ഡല്‍ഹി: സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിക്ക് സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് നോട്ടീസ് അയച്ച ഗ്രേറ്റര്‍ നോയിഡ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് സസ്‌പെന്‍ഷന്‍. അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ട് ആവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അക്ഷത് ത്രിപാഠിക്ക് നോട്ടിസ് നല്‍കിയതിനാണ് നടപടി. സസ്‌പെന്‍ഷന്‍ കേന്ദ്രം, സുപ്രീംകോടതിയെ അറിയിച്ചു.
അതേസമയം, സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14 വയസുകാരി നിഷു ആസാദിനെ ഭീഷണിപ്പെടുത്തിയ സംഭവം നിസാരമായി കാണാനാകില്ലെന്ന് സുപ്രീം കോടതി. ക്രിമിനല്‍ നടപടികളുമായി മുന്നോട്ടുപോകുന്ന ഇരയെയോ കുടുംബത്തെയോ ഭയപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. സിജെപി പ്രതിഷേധത്തിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
പെണ്‍കുട്ടിയുടെ പരാതിയില്‍ നടപടിയും സംരക്ഷണവും ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. നടപടിയെക്കുറിച്ച് ഡല്‍ഹി, യുപി സര്‍ക്കാരുകളി ല്‍നിന്നും റിപ്പോര്‍ട്ട് തേടി.
അതിനിടെ, സിജെപി സമരത്തിനിടെ ഡല്‍ഹിയിലെ 17 മെട്രോ സ്റ്റേഷനുകള്‍ അടച്ചതിലും നോട്ടീസ് അയച്ചു. കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനുമാണ് സുപ്രീംകോടതി നോട്ടീസയച്ചത്. അധികാരം ആനുപാതികമല്ലാതെ ഉപയോഗിച്ചാല്‍ ഇടപെടുമെന്ന് കോടതി വ്യക്തമാക്കി. സ്റ്റേഷന്‍ അടച്ചുപൂട്ടലില്‍ വിവേചനാധികാരം എങ്ങനെ പ്രയോഗിച്ചുവെന്ന് പരിശോധിക്കുമെന്നും സുപ്രീംകോടതി പരാമര്‍ശിച്ചിട്ടുണ്ട്.



