ചെന്നൈ: ‘ദൈവവിളി’യുടെ പേരിൽ നഗ്നരായി ഗ്രാമത്തിലൂടെ നടന്ന ദമ്പതിമാരെ നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് പിടികൂടി. തിരുപ്പത്തൂർ ജില്ലയിലെ കരമ്പൂർ ഗ്രാമത്തിൽ താമസിക്കുന്ന പളനി (56) ഭാര്യ ദീപ (48) പിടിയിലായി.
നാലുദിവസം രാത്രി ഗ്രാമത്തിലൂടെ ഇവരുടെ നഗ്നനടത്തം. കഴിഞ്ഞ ഏതാനും ദിവസമായി ദമ്പതിമാരുടെ വീടിനുള്ളിൽ വിചിത്രമായ പൂജകൾ നടത്തിയിരുന്നു. ഇതിനുശേഷമാണ് തങ്ങൾക്ക് ദൈവവിളി ഉണ്ടായതെന്ന് ദമ്പതിമാർ അവകാശപ്പെട്ടത്. നാഗ്നരായി നടക്കുന്ന ദമ്പതിമാർ അവകാശപ്പെട്ടത്. നഗ്നരായി നടക്കുന്ന ദമ്പതികളെ ഗ്രാമവാസികള്‍ ഞെട്ടി. കാര്യമന്വേഷിക്കാനായി ചിലർ പളനിയുടെ വീട്ടിലെത്തിയെങ്കിലും അവർ കതകുതുറന്നില്ല.
പകരം ചോദ്യം ചെയ്ത ഗ്രാമവാസികളെ നശിച്ചുപോകുമെന്ന് ശപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നഗ്നനടത്തം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ആൾദൈവമായി അംഗീകരിക്കണമെന്നും അവരുടെ ആവശ്യം മുന്നോട്ടുവച്ചു.
രോഷാകുലരായ നാട്ടുകാർ ദമ്പതിമാരെ കെട്ടിയിട്ട ശേഷം പൊലീസിൽ അറിയിച്ചു എന്നാൽ പൊലീസ് എത്താത്തത്തിനാൽ ദമ്പതിമാരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരെ വിശദമായി ചോദ്യം ചെയ്തതായി പൊലീസ് പറഞ്ഞു.



