Sunday, September 20, 2026
Homeഅമേരിക്കകുടിയേറ്റക്കാർക്ക് അനുവദിച്ചിരുന്ന സമയം വെട്ടിക്കുറയ്ക്കാൻ യു.എസിലെ കുടിയേറ്റ കോടതി ജഡ്ജിമാർക്ക് നിർദ്ദേശം

കുടിയേറ്റക്കാർക്ക് അനുവദിച്ചിരുന്ന സമയം വെട്ടിക്കുറയ്ക്കാൻ യു.എസിലെ കുടിയേറ്റ കോടതി ജഡ്ജിമാർക്ക് നിർദ്ദേശം

പി പി ചെറിയാൻ

പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡിസി :അമേരിക്കയിൽ കുടിയേറ്റ കോടതികളിൽ പുതിയ കർശന നിർദ്ദേശങ്ങൾ; വിസ കാത്തു നിൽക്കുന്നവർക്ക് തിരിച്ചടി.വിസയോ ഗ്രീൻ കാർഡോ ലഭിക്കാൻ കാത്തുനിൽക്കുന്ന ദുർബല വിഭാഗക്കാരായ കുടിയേറ്റക്കാർക്ക് അനുവദിച്ചിരുന്ന സമയം വെട്ടിക്കുറയ്ക്കാൻ യു.എസിലെ കുടിയേറ്റ കോടതി ജഡ്ജിമാർക്ക് നിർദ്ദേശം.

ട്രംപ് ഭരണകൂടത്തിന്റെ വ്യാപകമായ നാടുകടത്തൽ നടപടികളുടെ ഭാഗമായാണ് ഈ പുതിയ ഉത്തരവ്.  അനാഥരായ കുട്ടികളും അതിക്രമങ്ങളെ അതിജീവിച്ചവരും ഉൾപ്പെടെയുള്ളവരാണ് ഈ തീരുമാനത്തിലൂടെ പ്രതിസന്ധിയിലാകുന്നത്. കേസുകളിൽ നിയമസഹായം തേടാൻ അഭിഭാഷകരെ കണ്ടെത്താൻ കുടിയേറ്റക്കാർക്ക് ഇനി 10 ദിവസത്തിൽ കൂടുതൽ സമയം നൽകരുതെന്നും കോടതികളിൽ കർശന നിർദ്ദേശമുണ്ട്.

രാജ്യത്തെ ലക്ഷക്കണക്കിന് കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കുകയാണ് ലക്ഷ്യമെന്നാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ വിശദീകരണം. എന്നാൽ ഇത് അർഹരായവർക്ക് ലഭിക്കേണ്ട നിയമപരമായ പരിരക്ഷ പോലും നഷ്ടപ്പെടുത്തുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആശങ്കപ്പെടുന്നു.
വാർത്ത: പി പി ചെറിയാൻ 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ