Wednesday, September 30, 2026
Homeകേരളംഅധ്യാപകരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ഓൺലൈൻ വഴി വിൽപ്പന; കെ.എസ്.യു നേതാവ് അറസ്റ്റിൽ.

അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ഓൺലൈൻ വഴി വിൽപ്പന; കെ.എസ്.യു നേതാവ് അറസ്റ്റിൽ.

കാക്കനാട്: കോളജിലെ അധ്യാപകരുടെയും കുടെ പഠിക്കുന്ന വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി ടെലഗ്രാമിൽ വിൽപ്പന നടത്തിയ വിദ്യാർഥി നേതാവ് അറസ്റ്റിൽ. ഭാരത് മാതാ കോളേജിലെ രണ്ടാം വർഷ ബി.ബി.എ വിദ്യാർഥി തിരുവനന്തപുരം സ്വദേശി ശ്രീഹരിയാണ് പിടിയിലായത്. ശ്രീഹരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കെ.എസ്.യു യൂനിറ്റ് മീഡിയ കോഓഡിനേറ്ററും വിഡിയോ എഡിറ്ററുമാണ് ശ്രീഹരിയെന്ന് വിദ്യാർഥികൾ പറഞ്ഞു. ഒരുമാസം മുമ്പാണ് മീഡിയ ശ്രീഹരിയെ കോഓഡിനേറ്ററാക്കിയത്. സംഭവം അറിഞ്ഞതിന് പിന്നാലെ ഇയാളെ പുറത്താക്കിയെന്നും കെ.എസ്.യു ഭാരവാഹികൾ പറഞ്ഞു.

കോളജിലെ പരിപാടികളുടെ വിഡിയോ ഷൂട്ട് ചെയ്യുകയും ഇതിൽനിന്ന് അധ്യാപകരുടെയും വിദ്യാർഥികളുടെയും ഫോട്ടോയെടുത്ത് മോർഫ് ചെയ്ത്‌ അശ്ലീല ചിത്രങ്ങൾ ടെലിഗ്രാമിലൂടെ പ്രചരിപ്പിക്കുകയുമാണ് ചെയ്തത്. ടെലഗ്രാം എഐ ചാറ്റ് ബോട്ട് ഉപയോഗിച്ചാണ് മോർഫിങ് നടത്തിയത്.

ഒപ്പം പഠിക്കുന്ന വിദ്യാർഥിനികളുടെ ചിത്രങ്ങൾ ഓൺലൈനിൽ കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. പണം നൽകിയതിന്റെ വിവരങ്ങൾ ടെലഗ്രാം ചാറ്റിൽ നിന്ന് ലഭിച്ചു. ഒരു വർഷത്തോളമായി ഈ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നുണ്ട്.
അന്വേഷണത്തിൽ ഇയാളുടെ മൊബൈലിൽനിന്ന് മോർഫ് ചെയ്‌ത ചിത്രങ്ങൾ കണ്ടെത്തി. നൂറുകണക്കിന് വിദ്യാർഥിനികളുടെ ഫോട്ടോകൾ മോർഫ് ചെയ്തതായി കണ്ടെത്തി. തുടർന്ന് ശ്രീഹരിയെ കോളജിൽനിന്ന് പുറത്താക്കി. പിന്നീട് മാനേജ്മെന്റ് പൊലീസിനെ വിവരമറിയിച്ചു. സംഭവത്തിൽ സൈബർ പൊലീസിന്റെ സഹായം തേടിയതായി കോളജ് അധികൃതർ പറഞ്ഞു.

സംഭവത്തിൽ, ശ്രീഹരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും രക്ഷിതാവിനൊപ്പം പോകാൻ കോളജ് അധികൃതർ അനുവദിച്ചെന്നും മറ്റും ആരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകർ പ്രിൻസിപ്പാലിന്റെ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് വ്യാഴാഴ്ച വൈകീട്ട് ആറു മണിയോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷണം നടക്കുകയാണ്. കോളജിനകത്തു നിന്ന് ഇയാൾക്ക് ചിലരുടെ സഹായം ലഭിച്ചതായാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ