Saturday, September 19, 2026
Homeകേരളംഗുരുവായൂരിൽ ആഗസ്റ്റ് 30ന് 356 വിവാഹങ്ങൾ.

ഗുരുവായൂരിൽ ആഗസ്റ്റ് 30ന് 356 വിവാഹങ്ങൾ.

ആഗസ്റ്റ് 30ന് ഗുരുവായൂർ ക്ഷേത്രത്തിൽ 356 വിവാഹങ്ങൾ ശീട്ടാക്കിയ സാഹചര്യത്തിൽ ദർശനവും വിവാഹച്ചടങ്ങുകളും സുഗമമായി നടത്താൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു.

വിവാഹങ്ങൾ പുലർച്ചെ നാലുമുതൽ ആരംഭിക്കും. താലികെട്ടിനായി ആറ് മണ്ഡപങ്ങൾ സജ്ജമാക്കും. വിവാഹസംഘങ്ങൾ നേരത്തെ എത്തി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്തെ പുതിയ നടപ്പന്തലിലെ കൗണ്ടറിൽ നിന്ന് ടോക്കൺ വാങ്ങണം. വരനും വധുവും ഉൾപ്പെടെ ഫോട്ടോഗ്രാഫർമാരടക്കം 24 പേർക്ക് മാത്രമേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കൂ.

തിരക്ക് നിയന്ത്രിക്കുന്നതിനായി കിഴക്കേ നട പൂർണമായും വൺവേ ആക്കും. വിവാഹം കഴിഞ്ഞവർ തെക്കേ നടവഴി മടങ്ങണം. ക്ഷേത്രത്തിൽ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.

അധിക പോലീസിനെ ക്ഷേത്രത്തിനകത്തും പുറത്തും വിന്യസിക്കും. സി.സി.ടി.വി നിരീക്ഷണം ശക്തമാക്കും. ക്ഷേത്രത്തിന്റെ ഇന്നർ, ഔട്ടർ റിങ് റോഡുകളിൽ വാഹന പാർക്കിങ് അനുവദിക്കില്ല. ദേവസ്വം സ്കൂൾ മൈതാനങ്ങളിൽ പാർക്കിങ് സൗകര്യമൊരുക്കും.
കുന്നംകുളം–ഗുരുവായൂർ, ചൂണ്ടൽ–ഗുരുവായൂർ, ചാവക്കാട്–ഗുരുവായൂർ റോഡുകളുടെ വശങ്ങളിൽ വാഹനങ്ങൾ കൂട്ടമായി പാർക്ക് ചെയ്യരുതെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ദേവസ്വം അഭ്യർഥിച്ചു. ഭക്തജനങ്ങളുടെ സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് ചെയർമാൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ