Saturday, September 19, 2026
Homeഅമേരിക്കഗുരുദേവന്റെ വെളിച്ചം (കവിത) ✍ ഹഫ്സ കാസിം

ഗുരുദേവന്റെ വെളിച്ചം (കവിത) ✍ ഹഫ്സ കാസിം

ഇരുളിലാഴ്ന്നൊരു കാലത്തിന്റെ വഴിയിൽ,

വെളിച്ചമായ് വന്നൊരു മഹാത്മാവേ,

ജാതിയുടെ വേലികൾ തകർത്തെറിഞ്ഞ്,

മനുഷ്യനെന്നൊരു സത്യം പകർന്നവനേ.

“ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്”

എന്നൊരു മന്ത്രം ലോകത്തിന് നൽകിയവനേ,

അറിവിൻ ദീപം ഹൃദയങ്ങളിൽ കൊളുത്തി,

അജ്ഞതയുടെ രാവിനെ അകറ്റിയവനേ.

ആത്മാഭിമാനത്തിൻ ശംഖു മുഴക്കിയവൻ,

വിദ്യയും ശുചിത്വവും സ്നേഹവും ചൊല്ലി,

പുതുയുഗത്തിൻ പാത തെളിച്ചവൻ.

മതിലുകളില്ലാത്തൊരു മനുഷ്യലോകം,

സ്വപ്നം കണ്ട മഹാഗുരുവിൻ നാമം,

കാലം കടന്നാലും മായാത്ത സത്യം

മലയാളമണ്ണിൻ അഭിമാനം

ശ്രീനാരായണ ഗുരുദേവൻ.

✍️ ഹഫ്സ കാസിം

RELATED ARTICLES

1 COMMENT

  1. അർത്ഥവത്തായ വരികൾ✍️🤝 ഗുരുദേവജയന്തി ആശംസകൾ🙏🏻🌹❤️

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ