Friday, August 28, 2026
Homeകേരളംദുൽഖർ സൽമാൻ്റെ ശബ്ദത്തിൽ ഐ ആം ഗെയിമിലെ ”ലൂസർ” ഗാനം പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ്...

ദുൽഖർ സൽമാൻ്റെ ശബ്ദത്തിൽ ഐ ആം ഗെയിമിലെ ”ലൂസർ” ഗാനം പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് സെപ്റ്റംബർ മൂന്നിന്

ദുൽഖർ സൽമാൻ നായകനായ ഐ ആം ഗെയിം എന്ന ചിത്രത്തിലെ ലൂസർ എന്ന ​ഗാനം പുറത്ത്. ചിത്രത്തിലെ രണ്ടാമത്തെ ​ഗാനമായ ലൂസർ ആലപിച്ചത് ദുൽഖർ തന്നെയാണ്. ​ഗാനത്തിന് ജേക്‌സ് ബിജോയ് ഈണം നൽകി. സുഹൈൽ കോയ വരികൾ രചിച്ച ​ഗാനത്തിന് കെ ബാലസാരംഗൻ, ജേക്‌സ് ബിജോയ് എന്നിവരാണ് പിന്നണിയിൽ ശബ്ദം നൽകിയത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ​ഗാനം റിലീസ് ചെയ്തത്.

അതേസമയം, ഐ ആം ഗെയിം സെപ്തംബർ മൂന്നിന് പ്രദർശനത്തിനെത്തും. ദുൽഖർ തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നത്.

ഓണം റിലീസായി തിയേറ്ററുകളിൽ എത്താനിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത് ആരാധകരിൽ നിരാശയുണ്ടാക്കിയിരുന്നു. എന്നാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് റിലീസ് ചെയ്യുന്നതിന് വേണ്ടിയാണ് തീയ്യതി മാറ്റിയതെന്ന് അണിയറ പ്രവർത്തകർ അറിയിക്കുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിവിടങ്ങളിൽ ചിത്രം ഒരുമിച്ചെത്തും.

‘ആർഡിഎക്സ്’ എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം ഗാംബ്ലിങ് – ഗ്യാങ്സ്റ്റർ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രവുമായാണ് സംവിധായകൻ നഹാസ് ഹിദായത്ത് എത്തുന്നത്. കയാദു ലോഹർ ആണ് ദുൽഖറിന്റെ നായികയായി എത്തുന്നത്. വിനയ് ഫോർട്ട്, മിസ്കിൻ, ആന്റണി വർഗീസ്, കതിർ, സംയുക്ത വിശ്വനാഥൻ എന്നിവരും പ്രധാനകഥാപാത്രങ്ങളായുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ