Wednesday, November 4, 2026
Homeകേരളം'ആശ്വാസ കിരണം പദ്ധതിക്ക് 50 കോടി അനുവദിച്ചു': മന്ത്രി അബ്ദുൽ ഗഫൂർ

‘ആശ്വാസ കിരണം പദ്ധതിക്ക് 50 കോടി അനുവദിച്ചു’: മന്ത്രി അബ്ദുൽ ഗഫൂർ

ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരായ കിടപ്പുരോഗികളെ പരിചരിക്കുന്നവർക്കുള്ള ‘ആശ്വാസ കിരണം’ പദ്ധതിക്ക് 50 കോടി അനുവദിച്ചതായി സാമൂഹ്യനീതി മന്ത്രി വി. ഇ അബ്ദുൽ ഗഫൂർ അറിയിച്ചു. പദ്ധതിയുടെ പ്രതിമാസ ധനസഹായം 600ൽ നിന്നും 1000 രൂപയായി വർധിപ്പിച്ച് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയുന്നു. 50 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഇതിന്റെ ആദ്യ ഗഡു ആയാണ് 10 കോടി അനുവദിച്ച് ഉത്തറവിറക്കിയത്.

സമൂഹത്തിൽ ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നവർ എന്ന നിലയിൽ ഓണത്തിന് സർക്കാരിന്റെ സ്‌നേഹ കൈനീട്ടമാണിതെന്നും മന്ത്രി പറഞ്ഞു.

നൂറു ശതമാനം അംഗപരിമിതർ, കിടപ്പിലായ രോഗികൾ, ക്യാൻസർ രോഗികൾ, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ അസുഖങ്ങൾ ബാധിച്ചവർ, വാർധക്യം മൂലം ദൈദംദിനം കാര്യങ്ങൾക്ക് പരസഹായം ആവശ്യമായവർ എന്നിവരെ പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതിയാണ് ആശ്വാസ കിരണം.

2011ലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നിലവിൽ 600 രൂപയാണ്. ഇതാണ് സംസ്ഥാന സർക്കാർ 1000 രൂപയായി വർധിപ്പിച്ചത്. ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് നിലവിലുള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനൊപ്പം പദ്ധതി തുകയിൽ കാലോചിതമായ പരിഷ്‌ക്കരണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ