Wednesday, November 4, 2026
Homeഅമേരിക്കഓണച്ചിന്ത് (കവിത) ✍ അശ്വതി അജി

ഓണച്ചിന്ത് (കവിത) ✍ അശ്വതി അജി

മാമല നാട്ടിലിന്നോണമായി
മാലോകർക്കെല്ലാം ഉത്സവമായി.
തൊടിയിലൂടോടി നടന്നൊരാ
കാലത്തെ മറക്കുവാനാകാത്ത
സത്യമായി.
തുമ്പികൾ പാറി നടക്കുന്നു
ചുറ്റിലും
പൂക്കൾ ചിരിച്ചതും എന്തിനായി.
( മാമല)
ഊഞ്ഞാൽ പാട്ടുകൾ പാടിയില്ലേ
ആഴത്തിലങ്ങനെ ആടിയാടി.
കൊട്ടുo കുരവയും ഇട്ടു കൊണ്ടേ
പിന്നെ
കളിച്ചില്ലേ തിരുവാതിരക്കളിയും .
മഞ്ഞക്കസവിന്നഴകു കണ്ടു
മഞ്ഞക്കിളിയായ് തെളിഞ്ഞ പെണ്ണേ…
( മാമല)
മാവേലി മന്നൻ വരുന്നതല്ലേ
ഓളത്തിലങ്ങനെ പാടിപ്പാടി .
ചുറ്റും നിറയും പൂവുകൊണ്ടേ
നിര
നിരന്നില്ലേ അംഗനമാരിവരും.
കുഭ നിറച്ച വയറു കണ്ടു.
തിരുമേനിയായ് തെളിഞ്ഞ മന്നാ ….
( മാമല)

അശ്വതി അജി✍

RELATED ARTICLES

2 COMMENTS

  1. ഓണച്ചിന്ത് അസ്സലായിട്ടുണ്ട്🤝🥰 ഓണാശംസകൾ🏵️🌹❤️😊

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ