ആവണിയാകുവാൻ കാത്തിരുന്നു
ശ്രീമയമാകുവാൻ നോറ്റിരുന്നു
ശ്രാവണമായപ്പോൾശ്രോണമായി
ശ്രീ ഓണമായീ തിരുവോണമായ്
ശ്രീ ഓണനാളു തിരുവോണമായ്.
……
ആവണിമാസത്തിലാണിതോണം
ആവണമെങ്ങുമേ നല്ലൊരോണം.
ആയതിന്നാണു വിളിച്ചു ശ്രീ യെ
ശ്രീയായി വന്ന ഭഗവതിയെ.
ആവണിമാസത്തിൽ പത്തുനാളും
പത്തവതാരത്തിന്നോർമ്മയോണം.
പ്രത്യേകം പൂജയ്ക്കു വെച്ചിടുന്നു
ശ്രീ ഓണം ശ്രോണമായ് ശ്രീ വിടർന്നു.
ശ്രീ തിരുവോണമായ് കഥ പരന്നു.
ശ്രോതാക്കൾ പാടി വഴി നടന്നു.
ബലി പണ്ടു നർമ്മദ വാണ ഭൂപൻ
ബലവാനും ദാനവിശാലവാനും.
ഭൂകമ്പം വന്നു കര പിളർന്നു
ശേഷിച്ച പ്രജകളോ നാടുവിട്ടു.
നമ്മുടെ പൂർവ്വികരവിടെ നിന്നും
കൊണ്ടോന്നകഥയാണ് മാബലിയും.
മാബലി കേരളം വാണിട്ടില്ല
വാണതു നർമ്മദാ തീരമാണ്
നമ്മുടെ പ്രിയനായ തമ്പുരാനെ
നെഞ്ചിൽ കുടിവെച്ച കഥയിതാണ്
നർമ്മദാ തീരത്തെ മാബലിയെ
നമ്മളോർക്കുന്നതീ യോണനാളിൽ .
ഭൂമിപിളർന്നന്നു താണുപോയ
ഭൂപതി കൈകൂപ്പിയെത്തിടുന്ന
കാഴ്ചയാണല്ലോ നാം കണ്ടിടുന്ന
മുറ്റങ്ങൾ തോറുമിയോണ നാളിൽ
ഓണം തിരുവോണമുണ്ണുവാനും
ഓമനസ്വപ്നങ്ങൾ എണ്ണുവാനും.




👌