മാള പള്ളിപ്പുറത്ത് വീട്ടുകിണറ്റിൽ അജ്ഞാതൻ്റെ മൃതദേഹം. തൃശൂർ മാള പള്ളിപ്പുറത്ത് കടവിൽ വീട്ടിൽ സഗീർ എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 50 വയസ്സ് തോന്നിക്കുന്ന പുരുഷൻ്റെതാണ് മൃതദേഹം. ഇന്ന് രാവിലെ വീട്ടുകാരാണ് കിണറ്റിൽ മൃതദേഹം കണ്ടത്.
ഉടൻ തന്നെ വീട്ടുകാർ ഉടൻ തന്നെ മാള പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. തുടർന്ന് ഫയർഫോഴ്സ് സംഘം മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല സംഭവത്തിൽ മാള പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തൃശൂർ മാളയിലെ പള്ളിപ്പുറത്തെ ഒരു വീട്ടിലെ കിണറ്റിൽ ഏകദേശം 50 വയസ്സ് തോന്നിക്കുന്ന അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ വീട്ടുകാർ കിണറ്റിൽ മൃതദേഹം കണ്ടെത്തി. ഉടൻ തന്നെ മാള പോലീസിനെയും ഫയർ ആൻഡ് റെസ്ക്യൂ സർവീസിനെയും വിവരമറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തു.



