ഓണം വന്നോണം വന്നോണം വന്നേ
മലയാളമണ്ണിൽ പൊന്നോണം വന്നേ
മാമലനാടിൻറെ മന്നനാം മാവേലി
നമ്മെ കാണാൻ എത്താറായേ
വരവേല്ക്കാനോടിവായോ
കുഞ്ഞുങ്ങളേ
വരവേൽക്കാനോടിവായോ മാലോകരേ.
അത്തപ്പൂവിടേണം തിരുവാതിരയാടേണം
ഊഞ്ഞാലിലാടി ഉല്ലസിക്കേണം
ഓണക്കറികളും പായസവും കൂട്ടി
തൂശനിലയിട്ട് സദ്യ കഴിച്ചിടേണം
ഓണക്കളികളെല്ലാം കളിച്ചിടാനായി
പത്തുദിവസത്തെ അവധി വന്നേ
പരീക്ഷക്കാലം കഴിഞ്ഞതില്ലേ
പുസ്തകങ്ങളെല്ലാം മാറ്റിവയ്ക്കാം
ഓണത്തപ്പനെ വരവേൽക്കാനായി
ഓണക്കോടിയുടുത്തണിഞ്ഞൊരുങ്ങാം
നേരുന്നു മക്കളെ നിങ്ങൾക്കെല്ലാം
തിരുവോണത്തിൻ നല്ല ദിനങ്ങൾ




ഓണത്തെ വരവേല്ക്കുന്ന കുത്തു കവിത സുന്ദരം ✍️🤝 ഓനാശംസകൾ😊🌹❤️
ഓണത്തെ വരവേൽക്കുന്ന കുഞ്ഞുകവിത ഹൃദ്യു… സുന്ദരം✍️🤝 ഓണാശംസകൾ കവിയേ🌹❤️😊
നന്നായിട്ടുണ്ട്