വിത്തിന്നുള്ളിലെ ജീവൻ
ഭക്ഷിപ്പാനത് യോഗ്യം
മുട്ടയ്ക്കുള്ളിലെ ജീവൻ
ഭക്ഷിപ്പാനതയോഗ്യം
പിറവികൊടുക്കാ ഭ്രൂണം
നാശം ചെയ്വതു യോഗ്യം
പിറവി കൊടുത്തോരുണ്ണി
ജന്മമൊടുപ്പതയോഗ്യം
ഒരുനര ബലിയെ നിനച്ചാൽ
അയ്യോ കൊടിയൊരു പാപം
നീതിയിനാലെ വിധിച്ചാൽ
നിയതിയിനാലതു ചെയ്യാം
അൽപ്പവുമെളുതും കരളിൽ
ഇല്ലാരാച്ചാർക്കൊരു പാപം
നെന്മണി ലക്ഷം വേവാം
ആത്മാവൊന്നതിലില്ലേ
കന്നാലിക്കറി കണ്ടാൽ
മുതലക്കണ്ണീർ വാർക്കാം
അതി
ജീവന ജീവിത മദ്ധ്യേ
ആത്മാവെന്നതു വ്യർത്ഥം
ജീവനതേകും വിശ്വേ
ആശ്രയമേതത് ചൊല്ലൂ
അതി
ജീവനമെന്നതതോർക്കിൽ
ആപേക്ഷികമത് നിത്യം
പുണ്യം പാപം എന്ന
വേർതിരിവൊന്നതിലില്ലേ
ഒന്നിനിയൊന്നിനു കൂടി
വളമായ് മാറിടുമൂഴി
നിത്യം നമ്മോടായി
നശ്വരമെന്നത് ചൊൽവൂ ❤️🙏




👍