Wednesday, October 7, 2026
Homeഅമേരിക്കനിങ്ങൾ പ്രത്യാശ ഉള്ളവരായിരിക്കുവിൻ .... (ലേഖനം) ✍ ബാബു തോമസ്, മേപ്പാടി

നിങ്ങൾ പ്രത്യാശ ഉള്ളവരായിരിക്കുവിൻ …. (ലേഖനം) ✍ ബാബു തോമസ്, മേപ്പാടി

കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ – നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി.
ജറെമിയാ 29 : 11

വിശ്വപ്രസിദ്ധനായ എഴുത്തുകാരൻ ഒ. ഹെൻറി എഴുതിയ THE LAST LEAF എന്ന ചെറുകഥയിലെ നായിക നിമോണിയ ബാധിച്ച് മരണാസന്നയാവുന്നു.തന്റെ കൂട്ടുകാരിയോടൊപ്പം ഒരു മുറിയിൽ കഴിയുന്ന കഥാനായിക തനിക്ക് ഇനി ജീവിതത്തിലേക്ക് ഒരു തിരിച്ചു വരവില്ല എന്ന ചിന്തയിൽ മരണത്തിലേക്കുള്ള നാളുകൾ എണ്ണി കഴിയുന്നു ..

താൻ രോഗിയായി കിടക്കുന്ന കട്ടിലിനു സമീപമുള്ള ജനവാതിലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ തൊട്ടടുത്ത കെട്ടിടത്തിൻ്റെ ചുമരിൽ പറ്റിപ്പിടിച്ച് കയറുന്ന ഒരു ചെടി നായികയുടെ ശ്രദ്ധയിൽപ്പെടുന്നു.ഓരോ ദിവസം ചെല്ലുംതോറും ആ ചെടിയിലെ ഇലകൾ ഓരോന്നോരോന്ന് കൊഴിഞ്ഞു കൊണ്ടിരിക്കുന്നു..അപ്പോൾ കഥയിലെ നായിക ആ ചെടി പോലെ ആണ് തന്റെ ജീവിതവും എന്ന് മനസ്സിൽ സങ്കൽപ്പിക്കുന്നു ചെടിയിലെ ഇലകൾ ഓരോന്ന് കൊഴിഞ്ഞ് അവസാനത്തെ ഇല കൊഴിയുന്ന ദിവസം താൻ മരിക്കുമെന്ന്.

അങ്ങനെ ഓരോ ദിവസവും കൊഴിയുന്ന ഇലകൾ എണ്ണി ജീവിതം മുന്നോട്ടു നീക്കുന്ന നായികയെ അവളുടെ കൂട്ടുകാരി ശ്രദ്ധിക്കുന്നു…..കൂട്ടുകാരിയോട് നായിക ചെടിയുടെ ജീവിതം പോലെ തന്റെ ജീവിതവും അവസാനിക്കാൻ പോവുകയാണ് എന്ന് പറയുന്നു…

ആ ചെടിയെ ശ്രദ്ധിച്ച കൂട്ടുകാരി തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന എല്ലാവരാലും അവഗണിക്കപ്പെട്ട ഒരു ചിത്രകാരനോട് തൻ്റെ കൂട്ടുകാരിയുടെ രോഗാവസ്ഥയും ചുമരിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെടിയെ കുറിച്ചുള്ള സങ്കല്പങ്ങളും വിവരിക്കുന്നു…..
അങ്ങനെ ആ ചിത്രകാരൻ അന്ന് രാത്രിയിൽ ആ ചുമരിൽ ഉണങ്ങി നശിക്കാൻ നിൽക്കുന്ന ചെടിയുടെ നാമ്പിൽ തൻ്റെ കലാവാസന ഉപയോഗിച്ചുകൊണ്ട് അതിമനോഹരമായ ഒരു പുതുനാമ്പ് വരച്ചു ചേർക്കുന്നു…..പിറ്റേന്ന് ജനവാതിൽ തുറന്ന നമ്മുടെ നായിക ചെടി ശ്രദ്ധിക്കുന്നു…. അതിൽ പുതിയ നാമ്പുകൾ വരാൻ തുടങ്ങുന്നു…. അങ്ങനെ ആ ചിത്രകാരനിലൂടെ കഥയിലെ നായിക ജീവിതത്തിലേക്ക് മടങ്ങി വരുന്നു ……..

ഈ കഥ ലോകത്തിനു നൽകുന്നത് പ്രത്യാശയുടെ സന്ദേശമാണ്.മനുഷ്യരായ നമുക്ക് പലപ്പോഴും നമ്മുടെ ജീവിതത്തിൽ പലവിധത്തിലുള്ള പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്നു.ഇന്ന് പത്രമാധ്യമങ്ങൾ എടുത്തു പരിശോധിച്ചാൽ ആത്മഹത്യാ വാർത്തകൾ നിരവധി നമുക്ക് വായിക്കുവാൻ സാധിക്കും.

➡️കടബാധ്യത മൂലം ആത്മഹത്യ ചെയ്തു

➡️പ്രേമനൈരാശ്യം മൂലം ആത്മഹത്യ ചെയ്തു

➡️ജോലി ലഭിക്കാത്തതുകൊണ്ട് , വിവാഹം നടക്കാത്തതുകൊണ്ട് , കുടുംബ പ്രശ്നങ്ങൾ കൊണ്ട്..
അങ്ങനെ ചെറുതും വലുതുമായ നിസാര പ്രശ്നങ്ങൾ കൊണ്ട് ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നവരുടെ എണ്ണം ഇന്ന് വർദ്ധിച്ചു വരുന്നു …..ജീവിതത്തെക്കുറിച്ച് ഒരു ശുഭാപ്തി വിശ്വാസവും പ്രത്യാശയും ഇല്ലാത്തതുകൊണ്ടാണ് ഈ ആത്മഹത്യാ പ്രവണത വർദ്ധിച്ചു വരുവാൻ കാരണം….

ഒരു മഴയും തോരാതിരുന്നിട്ടില്ല …….

ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല …….

ഒരു രാവും പുലരാതിരുന്നിട്ടില്ല …….

ഒരു നോവും കുറയാതിരുന്നിട്ടില്ല ……..

നമ്മളൊക്കെ ഒരുപാട് തവണ ആവർത്തിച്ചു പാടിയ വരികൾ

റവ : ഫാ:സാജൻ P മാത്യു ഈ വരികൾ കുറിക്കുന്നത് വെല്ലുർ മെഡിക്കൽ കോളേജിൽ ക്യാൻസർ ബാധിച്ച് റേഡിയേഷൻ ചികിത്സയിൽ ആയിരുന്ന സമയത്താണ്….
ഈ വരികളിലൂടെ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരുന്നു എന്ന് അദ്ദേഹത്തിൻ്റെ അനുഭവസാക്ഷ്യങ്ങൾ വെളിപ്പെടുത്തുന്നു…..

ഈ വൈദികൻ തൻ്റെ ഈ വരികളിലൂടെ തന്റെ തന്നെ ജീവിതത്തെ പ്രത്യാശയിലേക്ക് നടന്നടുപ്പിച്ചു എന്നതിലുപരി മറ്റ് അനേകായിരങ്ങളെ പ്രത്യാശയിലേക്ക് നയിക്കുകയും ചെയ്യുന്നു..

ജീവിത പ്രതിസന്ധികളെ വിജയത്തിലേക്കുള്ള ചവിട്ടുപടികളായി കാണണം.
അതുപോലെ നാം ഓരോരുത്തരും പ്രത്യാശയോടുകൂടെ ജീവിതത്തിൽ മുന്നേറുകയും മറ്റുള്ളവർക്ക് പ്രത്യാശയുടെ കിരണങ്ങൾ ആവുകയും വേണം……

ക്രൈസ്തവരായ നമ്മൾ ജീവിതത്തിൽ പ്രത്യാശ ഉള്ളവരായിരിക്കണം കാരണം നമ്മൾ വിളിച്ചപേഷിക്കുന്നത് പ്രത്യാശയും പ്രതീക്ഷയും നൽകുന്ന ദൈവത്തെയാണ്.
ഇവിടെയാണ് മേൽപ്പറഞ്ഞ ജെറമിയ പ്രവാചകൻ്റെ വചനങ്ങൾ പ്രസക്തിയെ റുന്നത് ……

നമ്മെക്കുറിച്ച് വ്യക്തമായ പ്ലാനും പദ്ധതിയും ഉള്ള ദൈവത്തിൽ മാത്രം പ്രത്യാശ അർപ്പിച്ചുകൊണ്ട് നമുക്ക് മുന്നേറാം…..

ബാബു തോമസ്, മേപ്പാടി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ