Wednesday, November 4, 2026
Homeഅമേരിക്കവാഹനാപകടം; മലയാളി യുവതി ആൻമേരി ജോയി (30) ഓസ്‌ട്രേലിയയിൽ മരിച്ചു

വാഹനാപകടം; മലയാളി യുവതി ആൻമേരി ജോയി (30) ഓസ്‌ട്രേലിയയിൽ മരിച്ചു

പ്രസാദ് തീയാടിക്കൽ

പെർത്ത് (ഓസ്‌ട്രേലിയ): ഓസ്‌ട്രേലിയയിലെ വെസ്റ്റേൺ ഓസ്‌ട്രേലിയ സംസ്ഥാനത്തെ Martin പ്രദേശത്ത് ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മലയാളി യുവതി ആൻമേരി ജോയി (30) മരണപ്പെട്ടു.

അങ്കമാലി ചമ്പാനൂർ കാച്ചപ്പിള്ളി കുടുംബാംഗമായ ആൻമേരി, ചാലക്കുടി മുരിങ്ങൂർ സ്വദേശിയായ ശരത് ജോസിന്റെ ഭാര്യയും ഹോളി ആൻ ശരതിന്റെ മാതാവുമാണ്.

ജൂലൈ 24 വെള്ളിയാഴ്ച രാത്രി Martin പ്രദേശത്തെ Tonkin Highway – Mills Road West ജംഗ്ഷനിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആൻമേരിക്ക് ഗുരുതരമായി പരിക്കേറ്റത്. ഉടൻ Royal Perth Hospital-ൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ വാഹനമോടിച്ചിരുന്ന 33-കാരനും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിൽ വെസ്റ്റേൺ ഓസ്‌ട്രേലിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആൻമേരിയുടെ അപ്രതീക്ഷിത വിയോഗം പെർത്ത് മലയാളി സമൂഹത്തെയും ബന്ധുമിത്രാദികളെയും ദുഃഖത്തിലാഴ്ത്തി. പൊതുദർശനത്തിന്റെയും സംസ്കാര ശുശ്രൂഷകളുടെയും വിവരങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

വാർത്ത: പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ