Saturday, July 25, 2026
Homeകേരളംകേരള പോലീസില്‍ വന്‍ അഴിച്ചുപണി; 161 ഡിവൈഎസ്പിമാര്‍ക്ക് സ്ഥലം മാറ്റം.

കേരള പോലീസില്‍ വന്‍ അഴിച്ചുപണി; 161 ഡിവൈഎസ്പിമാര്‍ക്ക് സ്ഥലം മാറ്റം.

സംസ്ഥാന പോലീസില്‍ വന്‍ അഴിച്ചുപണി. സംസ്ഥാനത്താകെയുള്ള 161 ഡിവൈഎസ്പിമാര്‍ക്ക് പുതിയ ഉത്തരവ് പ്രകാരം സ്ഥലംമാറ്റം. നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഉയര്‍ന്ന ഐപിഎസ് തലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നെങ്കിലും, ഡിവൈഎസ്പി തലത്തില്‍ ഇത്ര വലിയൊരു അഴിച്ചുപണി നടക്കുന്നത് ആദ്യമായാണ്.

മുന്‍കാലങ്ങളില്‍ വിവിധ വിഷയങ്ങളിലും നടപടികളുടെ പേരിലും കടുത്ത വിമര്‍ശനങ്ങളും വിവാദങ്ങളും നേരിട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ സ്ഥലം മാറ്റിയിട്ടുണ്ട്.

പോലീസ് സേനയുടെ പ്രവര്‍ത്തന മികവ് വര്‍ധിപ്പിക്കുന്നതിനും ഭരണപരമായ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനുമാണ് വിപുലമായ മാറ്റം. കോണ്‍ഗ്രസ് എംപി ഷാഫി പറമ്പിലിനെ മര്‍ദിച്ച സംഭവത്തില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ കോഴിക്കോട് റൂറലില്‍ നിന്ന് ഇടുക്കി ക്രൈംബ്രാഞ്ചിലേക്ക് മാറ്റി.

ബൈജു പൗലോസിനെ ആലുവ ഡിവൈഎസ്പിയായും, പി.കെ. മണിയെ പയ്യന്നൂര്‍ ഡിവൈഎസ്പിയായും, പി.എം. മനോജ് നാദാപുരം ഡിവൈഎസ്പിയായും, മൂസ വള്ളിക്കാടനെ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായും, എന്‍. സുനില്‍കുമാറിനെ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായും സ്ഥലം മാറ്റിയിട്ടുണ്ട്. പിന്നാലെ എസ്‌ഐ, സിഐമാരുടെ സ്ഥലംമാറ്റങ്ങള്‍ വരുന്ന ഓഗസ്റ്റ് 15-ഓടുകൂടി ഉണ്ടാകുമെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com