Tuesday, September 29, 2026
Homeകേരളംമിൽമ ചെയർമാന്‍ കെഎസ് മണിക്ക് ഒരു മാസംകൂടി തുടരാം: ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി

മിൽമ ചെയർമാന്‍ കെഎസ് മണിക്ക് ഒരു മാസംകൂടി തുടരാം: ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: മിൽമ ചെയർമാന്‍ കെഎസ് മണിക്ക് ഒരു മാസംകൂടി തുടരാം. ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി. ചെയർമാൻ തെരഞ്ഞെടുപ്പിന് വരണാധികാരിയെ നിയമിക്കണമെന്ന ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല. മിൽമയ്ക്ക് നൽകിയ പ്രത്യേക ഇളവുകൾ പുനഃപരിശോധിക്കുന്നതായി സർക്കാർ കോടതിയിൽ.

പുതിയ ചെയർമാനെ തിരഞ്ഞെടുക്കും വരെ നിലവിലെ ചെയർമാൻ തുടരുമെന്ന് സർക്കാരും കോടതിയിൽ അറിയിച്ചു. വിശദമായ നിലപാട് അറിയിക്കാൻ സർക്കാരിന് രണ്ടാഴ്ച സമയം. ഭരണപരമായ ശൂന്യത ഒഴിവാക്കാൻ നിലവിലെ ചെയർമാൻ തുടരണമെന്ന് ഹൈക്കോടതി. ജൂലൈ 28-ന് കാലാവധി അവസാനിക്കാനിരിക്കെയാണ് നിലവിലെ ചെയർമാന് ഒരു മാസം കൂടി തുടരാൻ അനുമതി.

ജസ്റ്റിസ് പി. ഗോപിനാഥിന്റെതാണ് ഇടക്കാല ഉത്തരവ്. മിൽമ ഡയറക്ടർ ബോർഡ് പാസാക്കിയ തെരഞ്ഞെടുപ്പ് പ്രമേയം നടപ്പാക്കണമെന്നായിരുന്നു ഹർജി. ഹർജി നൽകിയത് മിൽമ ഡയറക്ടർ ബോർഡ് അംഗം പി. ശ്രീനിവാസൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ