Monday, September 28, 2026
Homeഇന്ത്യരാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു: സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി

രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു: സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയേയും വിട്ടയച്ച് പൊലീസ്. പ്രിയങ്ക ഗാന്ധിയെ വിട്ടയക്കാനായി സോണിയ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. മന്ദിര് മാർഗ് പോലീസ് സ്റ്റേഷന് മുന്നിൽ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. ശശി തരൂർ എംപിയും സ്റ്റേഷനിൽ എത്തിയിരുന്നു. പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകാൻ മന്ദിർ മാർഗ് പൊലീസ് ആവശ്യപ്പെട്ടെങ്കിലും പോകാൻ പ്രവർത്തകർ തയ്യാറായില്ല.

രാഹുൽ ഗാന്ധിയെ ഭയപ്പെടുത്താനാകില്ലെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രിയങ്ക ഗാന്ധി പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിഷേധിക്കുന്നത് മൗലികാവകാശമാണ്. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടായിരുന്നു രാഹുൽ ഗാന്ധി തിരഞ്ഞെടുത്ത നേതാക്കളുടെ പ്രതിഷേധം. നേതാക്കളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

വലിച്ചിഴച്ചാണ് രാഹുൽഗാന്ധിയെ പൊലീസ് കൊണ്ടുപോയത്. പോലീസിൻ്റെ ബലപ്രയോഗത്തിൽ രാഹുൽ ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് നേരിട്ടെത്തി ചർച്ച നടത്തിയിട്ടും നേതാക്കൾ വഴങ്ങാതെ വന്നതോടെയാണ് പൊലീസ് നടപടി. ധർമ പ്രധാൻ രാജി വെക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ