Friday, July 17, 2026
Homeഅമേരിക്കപാചകരംഗം - ' ബനാന കുക്കീസ് ' ✍തയ്യാറാക്കിയത്: റീന നൈനാൻ, മാജിക്കൽ...

പാചകരംഗം – ‘ ബനാന കുക്കീസ് ‘ ✍തയ്യാറാക്കിയത്: റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

മലയാളിമനസ്സിന്റെ എല്ലാ വായനക്കാർക്കും പാചകരംഗത്തിലേക്ക് ഹൃദ്യമായ സ്വാഗതം.🙏.

ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് അടിപൊളി ‘ബനാന കുക്കീസ്’ ആണ്. തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ.
🍌🥚🧂🥛🍍🍌🥫🥡🧊🫙🧈🍌

1️⃣ മൈദ -2 കപ്പ്.
2️⃣ പഞ്ചസാര-1 കപ്പ്.(പൊടിച്ചത്)
3️⃣ മുട്ട – 3 എണ്ണം.
4️⃣ മെൽറ്റ് ചെയ്ത അൺസോൾട്ടഡ് ബട്ടർ – കാൽ കപ്പ്.
5️⃣ വാനില എസൻസ് -1 ടീസ്പൂൺ.
6️⃣ ബനാന എസൻസ് – 1 ടീസ്പൂൺ.
7️⃣ ബേക്കിംഗ് പൗഡർ – 3/4 ടീസ്പൂൺ.
8️⃣ ഉപ്പ് -1/4 ടീസ്പൂൺ.
9️⃣ എല്ലാ ഫുഡ് കളർ -1/4 ടീസ്പൂൺ.
1🔟 കസ്റ്റാർഡ് പൗഡർ – രണ്ട് ടേബിൾ സ്പൂൺ.
1️⃣1️⃣ മിൽക്ക് പൗഡർ – രണ്ട് ടേബിൾ സ്പൂൺ.
11️⃣2️⃣ കോൺഫ്ലവർ – രണ്ട് ടേബിൾ സ്പൂൺ.
11️⃣3️⃣ ബദാം പരിപ്പ് ( ട്രൈ ചെയ്ത് പൊടിച്ചെടുത്തത് ) – കാൽ കപ്പ്.
1️⃣4️⃣ ബേക്കിംഗ് സോഡാ – കാൽ ടീസ്പൂൺ.

തയ്യാറാക്കുന്ന വിധം
🫖♨️🔥🪣🍯🧉🫙🥘🍲🥣

🔴 ആദ്യമായി 180 ഡിഗ്രിയിൽ 15 മിനിറ്റ് ഓവൻ പ്രീ ഹീറ്റ് ചെയ്യുക.

🔵 ഒരു അരിപ്പയിൽ മൈദ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, ഉപ്പ് ഇത്രയും അരിച്ച് മാറ്റിവയ്ക്കുക.

🟤 അതിനുശേഷം ഒരു ബൗളിൽ പൊടിച്ച പഞ്ചസാര, മുട്ട, വാനില എസൻസ്, ബട്ടർ ഇത്രയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

🟢 ഒരു ടീസ്പൂൺ പഞ്ചസാരയും ബദാം പരിപ്പും ഒരു മിക്സിയുടെ ജാറിൽ നന്നായി പൊടിച്ചെടുക്കുക.

🟠 അതിനുശേഷം മിക്സ് ചെയ്തു വച്ചിരിക്കുന്ന മുട്ടയിലേക്ക് മൈദയും കസ്റ്റാർഡ് പൗഡർ, ഫുഡ് കളർ, ബനാന എസൻസ്, വാനില എസൻസ്, മിൽക്ക് പൗഡർ, കോൺഫ്ലവർ, പൊടിച്ചെടുത്ത ബദാം പരിപ്പ് ഇത്രയും ഓരോന്നായി ചേർത്ത് നന്നായി മിക്സ് ചെയ്യുക.

⚫ ചപ്പാത്തിയുടെ പരുവത്തിൽ കുഴച്ചെടുക്കുക .

🟣 കയ്യിൽ ഒട്ടിപ്പിടിക്കുന്നുണ്ടെങ്കിൽ അല്പം മൈദയും കൂടി ചേർക്കാവുന്നതാണ്.

🟤 ചപ്പാത്തി മാവിന്റെ പരുവത്തിൽ ഇങ്ങനെ കുഴച്ചെടുത്ത് നാരങ്ങയുടെ വലുപ്പത്തിൽ ബോൾസ് ആക്കി ഒരു പരന്ന പാത്രത്തിൽ വച്ച് കൈകൊണ്ട് പ്രസ് ചെയ്ത് ഇഷ്ടമുള്ള ഷേപ്പിൽ ഉള്ള അച്ച് ഉപയോഗിച്ച് കട്ട് ചെയ്ത് മാറ്റുക.

🟡 ഇങ്ങനെ ഓരോന്നും ചെയ്തതിനു ശേഷം ബേക്കിങ് ട്രേയിൽ ഒരു ബട്ടർ പേപ്പറിൽ വെച്ച ശേഷം ഒരു മുട്ട നന്നായി ഉടച്ച് ഒരു ബ്രഷ് ഉപയോഗിച്ച് ഓരോന്നിന്റെയും മുകളിൽ പുരട്ടി കൊടുക്കുക.

⚫ അതിനുശേഷം ചൂടായ ഓവനിൽ വച്ച് 180 ഡിഗ്രിയിൽ 15 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.

🟧 അടിപൊളി രുചിയിലുള്ള ബനാന ബിസ്ക്കറ്റ് തയ്യാറായി.

🟨 ചൂടാറിയതിനു ശേഷം എയർ ടൈറ്റ് ആയിട്ടുള്ള ഒരു കണ്ടെയ്നറിൽ ഇട്ട് നന്നായി അടച്ചു വയ്ക്കുക.

🟪 പണ്ടുകാലങ്ങളിൽ ബേക്കറികളിൽ ചില്ലു കുപ്പികളിൽ കാണപ്പെടുന്ന ബനാന ബിസ്കറ്റിന്റെ അതേ ടേസ്റ്റ് തരുന്ന ഈ കുക്കീസ് ഒന്ന് തയ്യാറാക്കി നോക്കൂ.

തയ്യാറാക്കിയത്: റീന നൈനാൻ,

(മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം)

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com