Saturday, July 4, 2026
Homeഇന്ത്യകർണാടകയിലെ സൂറത്ക്കലിൽ നടന്ന സ്വർണ കവർച്ചാ കേസിൽ കണ്ണൂർ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കർണാടകയിലെ സൂറത്ക്കലിൽ നടന്ന സ്വർണ കവർച്ചാ കേസിൽ കണ്ണൂർ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കർണാടകയിലെ സൂറത്ക്കലിൽ നടന്ന സ്വർണ കവർച്ചാ കേസിൽ കണ്ണൂർ സ്വദേശി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിയായ നിമിൽ, മടിക്കേരി സ്വദേശികളായ ഇർഷാദ്, മുസ്തഫ എന്നിവരാണ് കർണാടക പൊലീസിന്റെ പിടിയിലായത്

പയ്യന്നൂരിലെ സ്വർണ വ്യാപാരിയായ വികാസിന്റെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചാണ് പ്രതികൾ സ്വർണം തട്ടിയെടുത്തത്. വികാസിൽ നിന്ന് 180 ഗ്രാം സ്വർണമാണ് സംഘം കവർന്നത്. ഈ വൻ കവർച്ചാ കേസിൽ മലയാളികൾ ഉൾപ്പെടെ ആകെ 15 പ്രതികളുണ്ടെന്നാണ് കർണാടക പൊലീസ് വ്യക്തമാക്കുന്നത്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഉ‍ഡുപ്പിക്കും മംഗളൂരുവിനും ഇടയിൽ സൂറത്ത്കല്ലിനോട് ചേർന്ന് ബൈക്കംപാടിയിലാണ് വികാസ് കവർച്ചയ്ക്ക് ഇരയായത്. മഹാരാഷ്ട്രയിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത് ഭാര്യക്കും മകനുമൊപ്പം തിരികെ വരികയായിരുന്നു വികാസ്. ഈ സമയം രണ്ട് ഇന്നോവ കാറുകളിലും കർണാടകയിൽ രജിസ്റ്റർ ചെയ്ത ഒരു സ്വിഫ്റ്റ് കാറിലുമായി എത്തിയ ഏഴംഗ സംഘം വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോയത്. ഭാര്യയെയും മകനേയും ഇറക്കിവിട്ട സംഘം വികാസ് ഉൾപ്പെടെ കാറുമായി കടക്കുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ ഇടത്ത് വികാസിനെ ഇറക്കിവിട്ട ശേഷം സ്വ‍‍ർണവുമായി കടന്നു കളയുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com