പിഎസ് സി പരീക്ഷാ മൂല്യനിർണ്ണയത്തിൻ്റെ ക്രമക്കേട് അന്വേഷണം പ്രഹസനമാകുന്നു. അന്വേഷണം നടത്തുന്നത് പരീക്ഷാ നടത്തിപ്പിൻ്റെ ചുമതലയുള്ള പരീക്ഷാ കൺട്രോളർ. ആഭ്യന്തര വിജിലൻസ് അന്വേഷിക്കണമെന്ന തീരുമാനം നടപ്പാകാതെ വന്നതോടെയാണ് നടപടി.
ആഭ്യന്തര വിജിലൻസ് തലവൻ പരീക്ഷാ കൺട്രോളർ ആയതുകൊണ്ടാണ് അന്വേഷണം ഏൽപ്പിച്ചതെന്ന് പിഎസ്സി വ്യക്തമാകുന്നത്. പോലീസ് ഉദ്യോഗസ്ഥൻ നേതൃത്വം ആണെന്ന് വിജിലൻസ് ആൻഡ് സെക്യൂരിറ്റി വിഭാഗത്തിന് എത്രയും വേഗം അന്വേഷണം പൂർത്തീകരിക്കുമെന്ന് പിഎസ്സി എം ആർ ബൈജു പറഞ്ഞു.
ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ എന്നീ തസ്തികകളിലേക്ക് നടന്ന വിവരണാത്മക പരീക്ഷയുടെ,മൂല്യനിർണ്ണയത്തിലാണ് വന്‍. വീഴ്ചയുണ്ടായത് നിയമനം നടത്തിയതും.
റാങ്ക് പട്ടിക പുറത്തുവന്നതോടെ ഭരണകക്ഷിയിലെ നേതാവിന് ഒന്നാം റാങ്ക് ലഭിച്ചു എന്ന് ആക്ഷേപവും ഉണ്ടായിരുന്നു. പരീക്ഷാ നടത്തിപ്പിലെ ഈ അനാസ്ഥ വിവാദമായതോടെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിഷയത്തിൽ ഇടപെടുകയായിരുന്നു.



