മലയാളി മനസ്സിന്റെ എല്ലാ വായനക്കാർക്കും പാചകരംഗത്തിലേക്ക് സ്വാഗതം. ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് അടിപൊളി ടേസ്റ്റിലുള്ള ഒരു കോക്കനട്ട് മിട്ടായി ആണ്. തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
🍫🍬🍫🍬🍫🍬🍫🍬🍫🍬🍫🍬
🥥ഡെസിക്കേറ്റഡ് കോക്കനട്ട് – മുക്കാൽ കപ്പ്.
🥫കണ്ടൻസ്ഡ് മിൽക്ക് – 100 ഗ്രാം.
🥛പാൽപൊടി -1/2 കപ്പ്.
🧈ബട്ടർ ഉരുക്കിയത് -1 ടേബിൾ സ്പൂൺ.
🥜ഹെയ്സൽ നട്ട്സ് -100ഗ്രാം.
തയ്യാറാക്കുന്ന വിധം
🍲🍝🍜🥡🥫🧊🫙🥡🥧🍯

🥔കരിഞ്ഞു പോകാതെ നട്സ് ഫ്രൈ ചെയ്ത് മാറ്റിവയ്ക്കുക.
🍲ഒരു മിക്സിയുടെ ജാറിൽ ഡെസിക്കേറ്റഡ് കോക്കനട്ട്, കണ്ടൻസ്ഡ് മിൽക്ക്, പാൽപ്പൊടി, അര ടേബിൾ സ്പൂൺ ബട്ടർ, മെൽറ്റു ചെയ്ത ബട്ടർ ഇത്രയും ചേർത്തു കൊടുത്തു പുറകോട്ട് ബ്ലൻഡ് ചെയ്തു മിക്സ് ചെയ്ത് ഒരു ബൗളിലേക്ക് മാറ്റുക.
🧈കയ്യിൽ ഒട്ടിപ്പിടിക്കാതിരിക്കുന്നതിന് ബാക്കിയുള്ള ബട്ടർ കൈയിൽ പുരട്ടി കൈകൊണ്ട് ബോൾസ് ആക്കി എടുക്കുക.
🏐ഇനി മാറ്റി വെച്ചിരിക്കുന്ന ഫ്രൈ ചെയ്ത നട്സ് ഓരോന്ന് എടുത്ത് ഈ ബോൾസിനുള്ളിൽ ആക്കി നന്നായി കൈകൊണ്ട് രണ്ട് കൈയും ചേർത്ത് ബോൾസ് ആക്കി ഡെസിക്കേറ്റഡ് കോക്കനട്ടിൽ പുരട്ടി എടുക്കുക.
🍬വായിലിട്ടാൽ അലിഞ്ഞു പോകുന്ന കിടിലൻ രുചിയിലുള്ള ഈ കോക്കനട്ട് മിട്ടായി എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ.
🤝അടുത്ത റെസിപ്പിയുമായി അടുത്തയാഴ്ച കാണാം.
തയ്യാറാക്കിയത്: റീന നൈനാൻ,
(മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം)




കൊള്ളാല്ലോ
രുചികരം