Friday, August 7, 2026
Homeകേരളംസ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്ത് വരികയായിരുന്ന സർക്കാർ ഡോക്ടർ വിജിലൻസ് പിടിയിൽ

സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്ത് വരികയായിരുന്ന സർക്കാർ ഡോക്ടർ വിജിലൻസ് പിടിയിൽ

സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്ത് വരികയായിരുന്ന സർക്കാർ ഡോക്ടറെ വിജിലൻസ് സംഘം പിടികൂടി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ ഡോക്ടർ എം. എസ് നിഷാരയാണ് പിടിയിലായത്. ഡോക്ടറുടെ സ്വകാര്യ ആശുപത്രിയിലെ നിയമ വിരുദ്ധമായ പ്രാക്ടീസ് പുറത്തുകൊണ്ടുവന്നത് കൈരളി ന്യൂസാണ്.

കോട്ടയം മെഡിക്കൽ കോളജ് ഓർത്തോ വിഭാഗത്തിലെ പ്രധാന ഡോക്ടറാണ് എം. എസ്. നിഷാര. നേരത്തെ ഇദ്ദേഹം മൂന്നുമാസം താൽക്കാലിക അവധിയെടുത്ത് സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തിരുന്നു. ഈ അവധി കാലാവധി തീർന്നതിതിനെ തുടർന്ന് തിരികെ മെഡിക്കൽ കോളജിലെത്തി ഒരു ദിവസം ജോലിയിൽ പ്രവേശിച്ചു. ഇതിന് പിന്നാലെ പഠനാവശ്യത്തിനായി മൂന്നുവർഷത്തെ അവധിക്ക് അപേക്ഷ നൽകി. എന്നാൽ ഈ അവധി പ്രിൻസിപ്പൽ അനുവദിച്ചിരുന്നില്ല.

പഠനാവശ്യം ചൂണ്ടിക്കാണിക്കുന്ന മതിയായ രേഖകൾ ഹാജരാക്കാത്തത് കാരണമാണ് അവധി നൽകാത്തതിന് കാരണം. അവധി ലഭിക്കാതിരുന്നിട്ടും ഇയാൾ വീണ്ടും സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് തുടർന്നു. ഇതിനിടയിലാണ് വിജിലൻസ് സംഘം ഡോക്ടർ എം എസ് നിഷാരയെ പിടികൂടിയത്. നടപടിയുടെ ഭാഗമായി കേസെടുത്ത് അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ