Saturday, August 29, 2026
Homeകേരളംചമ്പക്കുളം മൂലം വള്ളംകളിക്കൊരുങ്ങി പമ്പയാര്‍; പ്രാദേശിക അവധി ഇല്ല

ചമ്പക്കുളം മൂലം വള്ളംകളിക്കൊരുങ്ങി പമ്പയാര്‍; പ്രാദേശിക അവധി ഇല്ല

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്കൊരുങ്ങി പമ്പയാര്‍. രാജപ്രമുഖന്‍ ട്രോഫിക്കായി ഏഴ് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ നിരവധി വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വള്ളംകളി. ഇതോടെ കേരളത്തിലെ ജലോത്സവ സീസണുകള്‍ക്ക് തുടക്കമാകും. ഡിസംബര്‍ വരെ കേരളത്തിലാകമാനം വള്ളംകളികള്‍ നടക്കും.

അതേസമയം, വള്ളംകളിയോടനുബന്ധിച്ച് പ്രാദേശിക അവധി അനുവദിക്കാത്തതിലെ പ്രതിഷേധവും ശക്തമാണ്. നിയമസഭയില്‍ അവധി സംബന്ധിച്ച റെജി ചെറിയാന്റെ ചോദ്യത്തിനോടുള്ള മുഖ്യമന്ത്രിയുടെ മറുപടി വിവാദമായിരുന്നു. മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണം എന്നായിരുന്നു യുഡിഎഫ് എംഎല്‍എ റെജി ചെറിയാന്റെ സബ്മിഷന്‍. വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് അവധി അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കും എന്നായിരുന്നു സതീശന്‍ മറുപടി നല്‍കിയത്. ഇതിന് ശേഷം സീറ്റില്‍ ഇരുന്നതിന് പിന്നാലെ ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്നായിരുന്നു സതീശന്‍ പറഞ്ഞത്.

ഇത് മൈക്കിലൂടെ പുറത്തുവന്നു. വിഷയം സിപിഐഎം ഏറ്റെടുത്തു. വി ഡി സതീശനെ പരിഹസിച്ച് കെ യു ജനീഷ് കുമാര്‍ എംഎല്‍എ അടക്കമുള്ളവര്‍ രംഗത്തെത്തി. ‘ഇത്രേയുള്ളൂ വി ഡി സതീശന്റെ വിശ്വാസ്യത’ എന്നായിരുന്നു കെ യു ജനീഷ് കുമാർ പറഞ്ഞത്.

സംഭവത്തില്‍ പ്രതികരിച്ച് റെജി ചെറിയാനും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ വിഷമം തോന്നിയെന്ന് എംഎല്‍എ പറഞ്ഞു. താനും ഒരു മനുഷ്യന്‍ ആണല്ലോ. കന്നി സബ്മിഷനില്‍ തന്നെ ഇങ്ങനെ ഉണ്ടായതില്‍ വിഷമമുണ്ട്. പ്രചരിക്കുന്നത് യഥാര്‍ത്ഥ വീഡിയോ ആണോ എന്ന് മുഖ്യമന്ത്രിയോട് ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ