Monday, November 9, 2026
Homeകേരളംതിരുവനന്തപുരം അമ്മത്തൊട്ടിലിൽ വീണ്ടും ഒരു അതിഥി കൂടിയെത്തി

തിരുവനന്തപുരം അമ്മത്തൊട്ടിലിൽ വീണ്ടും ഒരു അതിഥി കൂടിയെത്തി

തിരുവനന്തപുരം അമ്മത്തൊട്ടിലിൽ വീണ്ടും ഒരു അതിഥി കൂടി. ബുധനാഴ്ച വൈകുന്നേരം 4.44നാണ് 8 ദിവസം പ്രായമുള്ള ആൺകുഞ്ഞ് അമ്മതൊട്ടിലിന്റെ തണലിലേക്ക് എത്തുന്നത്. ഈ പുതിയ അതിഥിക്ക് “അൻപ്” എന്ന് പേരിട്ടു. ഈ വർഷത്തെ എട്ടാമത്തെ കുഞ്ഞായാണ് അൻപ് എത്തുന്നത്.

മൺസൂൺ കാലത്ത് മഴ നനയാത്തവർ ആരുമില്ല, എന്നാൽ അമ്മതൊട്ടിലിൽ എത്തുന്ന ഓരോ “അൻപും” നമ്മുടെ മനസാക്ഷിയെ നനയ്ക്കാനാണ്. കഴിഞ്ഞ വെള്ളിയാഴ്ചയെത്തിയ ‘മേഘ്മൽഹാറിൻ്റെ’ നോവ് മാറുന്നതിന് മുൻപാണ്, ഈ വർഷത്തെ എട്ടാമത്തെ കുഞ്ഞായി അൻപ് തിരുവനന്തപുരത്ത് എത്തുന്നതെന്ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ അരുൺ ഗോപി ഫേസ്ബുക്കിൽ കുറിച്ചു. നിലവിൽ ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ കുഞ്ഞ് എസ്.എ.ടി ആശുപത്രിയിൽ വിദഗ്ദ്ധ നിരീക്ഷണത്തിലാണ്.

ഇതേ ദിവസം തന്നെ കോഴിക്കോട് അമ്മത്തൊട്ടിലിലും ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ലഭിക്കുകയുണ്ടായി. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ആ മകന് “ഹരിതാംശ്” എന്നാണ് പേരിട്ടിരിക്കുന്നത്. 2023 മെയ് മുതൽ കഴിഞ്ഞ 3 വർഷത്തിനിടയിൽ സംസ്ഥാനത്തെ അമ്മത്തൊട്ടിലുകൾ വഴി മാത്രം സമിതിയുടെ കരുതലിലേക്ക് എത്തിയത് 108 കുട്ടികളാണ്. (ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത് – 65 പേർ).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ