Thursday, November 19, 2026
Homeഇന്ത്യഡൽഹിയിൽ വീടിന് തീപിടിച്ച് റിട്ട ഐഎഎസ് ഉദ്യോഗസ്ഥൻ മരിച്ചു: എസിയിൽ ഉണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമെന്നാണ്...

ഡൽഹിയിൽ വീടിന് തീപിടിച്ച് റിട്ട ഐഎഎസ് ഉദ്യോഗസ്ഥൻ മരിച്ചു: എസിയിൽ ഉണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

ന്യൂഡൽഹി: വീടിന് തീപിടിച്ച് എൺപതുകാരനായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ മരിച്ചു. ധനേന്ദ്രകുമാർ എന്നയാളാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകന് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി 11.10നാണ് സൗത്ത് ഡൽഹിയിലെ ഹോസ് ഖ്വാസ് പ്രദേശത്തുള്ള ഇവരുടെ വീട്ടിൽ തീപിടുത്തം ഉണ്ടായതായി പൊലീസ് കൺട്രോൾ റൂമിലേക്ക് വിവരമെത്തിയത്.

പുക ശ്വസിച്ച് അവശനായ ധനേന്ദ്രകുമാർ എഐഐഎംഎസ് ട്രോമ സെന്ററിൽ ചികിത്സയിലിരിക്കേയാണ് മരിച്ചതെന്ന് സൗത്ത് ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ അനന്ദ് മിത്തൽ വ്യക്തമാക്കി. പൊലീസും ഫയർഫോഴ്‌സും പെട്ടെന്നു തന്നെ സംഭവസ്ഥലത്തെത്തിയാണ് തീയണച്ചത്.

അവശനിലയിലായ പിതാവിനെയും മകനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ധനേന്ദ്രകുമാർ പിന്നീട് മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മകൻ അപകടനില തരണം ചെയ്തിട്ടുണ്ട്. വീട്ടിൽ സ്ഥാപിച്ച് എസിയിൽ ഉണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയം വീട്ടിൽ മറ്റ് കുടുംബാംഗങ്ങളും വീട്ടുജോലിക്കാരും ഉണ്ടായിരുന്നു. പൊലീസ് ദൃക്‌സാക്ഷികളുടെ മൊഴി ശേഖരിച്ചു. അട്ടിമറി സാധ്യകളെല്ലാം അന്വേഷണ ഉദ്യോഗസ്ഥർ തള്ളിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ