Saturday, September 19, 2026
Homeകേരളംമേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു; അടിയന്തര ധനസഹായമായി 5 ലക്ഷം കൈമാറും.

മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു; അടിയന്തര ധനസഹായമായി 5 ലക്ഷം കൈമാറും.

വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ നാൽപ്പത്തിയാറുകാരിക്ക് ജീവൻ നഷ്ടമായി. പുത്തുമല സ്വദേശി ജെസ്സിയാണ് മരിച്ചത്. ഇന്ന് രാവിലെ ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോഴാണ് സംഭവം. ഇരുവരും ജോലിക്കായി പോകുകയായിരുന്നു. മൂപ്പൻസ് മെഡിക്കൽ കോളജിലെ ജീവനക്കാരിയാണ് ജെസ്സി. മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്.

ഇവരുടെ ഭർത്താവ് ഷാജിക്കും പരുക്കേറ്റു.നിലവിൽ പ്രദേശത്ത് കാട്ടാന ശല്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു. മേപ്പാടി ടൗണിൽ നിന്ന് ചൂരൽമലയിലേക്കുള്ള എസ്റ്റേറ്റ് മേഖലയാണിത്. ഒരാഴ്ചമുൻപും ഫോറസ്റ്റ് ഓഫീസിന്റെ മുൻപിലൂടെ കാട്ടാന വന്നിട്ടും ഒരു നടപടി ഉണ്ടായില്ലെന്നും ഏകദേശം 11 ഓളം ആളുകളുടെ ജീവൻ കാട്ടാന ആക്രമണത്താൽ പൊളിഞ്ഞിട്ടുണ്ടെന്നും നാട്ടുകാർ പ്രതികരിച്ചു.

അതേസമയം, മരിച്ച ജെസ്സിയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം ഇന്ന് തന്നെ കൈമാറും. കുടുംബത്തിലെ ആശ്രിതരിൽ ഒരാൾക്ക് താത്ക്കാലിക ജോലിയും നൽകും. ആനയെ തുരത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും. ഫെൻസിങ് ഉൾപ്പെടെയുള്ള സാധ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും ഈ മാസം 30ന് വനം വകുപ്പ് മന്ത്രി , കൃഷിവകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവരുമായി ഉന്നതലയോഗം വയനാട്ടിൽ ചേരുമെന്നും സൗത്ത് വയനാട് ഡി എഫ് ഓ ആഷിഖ് അലി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ