Wednesday, May 20, 2026
Homeഇന്ത്യരാജ്യതലസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്, ചൊവ്വാഴ്ച 46 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി

രാജ്യതലസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്, ചൊവ്വാഴ്ച 46 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി

ദില്ലി : രാജ്യതലസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്. ദില്ലിയിൽ ചൊവ്വാഴ്ച 46 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് ആണ് ചൂട് കൂടിയത്. ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ചൂട് തീവ്രമാകാൻ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ഈ മാസം 25 വരെ ഓറഞ്ച് അലർട്ട് നിലനിൽക്കും. ബുധനാഴ്ച ഉയർന്ന താപനില 44 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കേന്ദ്ര കാലാവസ്ഥ വകുപ്പിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ചൊവ്വാഴ്ച ദില്ലി റിഡ്ജിലുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്, 46.5 ഡിഗ്രി സെൽഷ്യസ്. ഇവിടെ സാധാരണയേക്കാൾ അഞ്ച് ഡിഗ്രി സെൽഷ്യസും മുൻദിവസത്തേക്കാൾ 1.9 ഡിഗ്രി സെൽഷ്യസുമാണ് താപനിലയിൽ ഉണ്ടായ വർധന. റിഡ്ജിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 28.1 ഡിഗ്രി സെൽഷ്യസ് ആണ്.

സഫ്ദർജങ്ങിലെ സ്റ്റേഷനിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില 45.1 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 28.2 ഡിഗ്രി സെൽഷ്യസും ആണ്. ഇവിടെ സാധാരണയേക്കാൾ 4.5 ജിഗ്രി സെൽഷ്യസ് ആണ് താപനില വർധിച്ചത്. മുൻ ദിവസത്തേക്കാണ് 1.5 ഡിഗ്രി സെൽഷ്യസ് ആണ് താപനിലയിലുള്ള വർധന. പാലം സ്റ്റേഷനിൽ കൂടിയ താപനില 45.1 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 28.1 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

ഇവിടെ സാധാരണയേക്കാൾ 3.8 ഡിഗ്രി സെൽഷ്യസും മുൻദിവസത്തേക്കാൾ 1.6 ഡിഗ്രി സെൽഷ്യസുമാണ് താപനിലയിൽ ഉണ്ടായ വർധന. ലോധി റോഡ് സ്റ്റേഷനിൽ 45.2 ഡിഗ്രി സെൽഷ്യസ് ആണ് ചൂട് രേഖപ്പെടുത്തിയത്. ഇവിടെ കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസ് ആണ്. സാധാരണയേക്കാൾ 6.2 ഡിഗ്രി സെൽഷ്യസും മുൻദിവസത്തേക്കാൾ 1.4 ഡിഗ്രി സെൽഷ്യസുമാണ് താപനില വർധിച്ചത്.

ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ പോകുന്ന സാഹചര്യമാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നത്. ഈ സമയം സാധാരണ താപനിലയേക്കാൾ 4.5 മുതൽ 6.4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com