Friday, November 20, 2026
Homeകേരളംസംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്: നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്: നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. സ്വർണത്തിന് 400 രൂപ ഉയർന്ന് ഒരു പവന് 1 ,12,920 ആയി. ​ഗ്രാമിന് 50 രൂപ കൂടി 13,115 രൂപയായി. വിദേശനാണയം സംരക്ഷിക്കുന്നതിന്റെ ഭാ​ഗമായി സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് സ്വർണവില ഉയർന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 4730 ഡോളർ നിലവാരത്തിൽ തുടരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഇടിഞ്ഞ സ്വർണവില വൈകുന്നേരം ഉയർന്നിരുന്നു.

ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15,938 രൂപയും, പവന് 1,23,184 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,549 രൂപയും പവന് 92,392 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 300 രൂപയും കിലോഗ്രാമിന് 3,00,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ രാഷ്ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഉണ്ടായ നേരിയ അയവുമാണ് സ്വർണവില ഉയരാൻ പ്രധാന കാരണമായതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

സംസ്ഥാനത്ത് വിവാഹസീസൺ ആരംഭിക്കാനിരിക്കെ സ്വർണവിലയിൽ വർധനവുണ്ടാകുന്നത് സാധാരണക്കാർക്ക് ആശങ്കയാണ്. എന്നിരുന്നാലും ചെറിയ തോതിലുള്ള ഏറ്റക്കുറച്ചിലുകൾ വെല്ലുവിളിയാണ്. സ്വർണാഭരണങ്ങളുടെ ഡിസൈനുകൾ മാറുന്നതിനനുസരിച്ച് പണിക്കൂലിയിൽ വലിയ വ്യത്യാസമുണ്ടാകും.

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ