Tuesday, July 14, 2026
Homeഅമേരിക്കഅമേരിക്ക - (17) '" Natural museum of America  Richard glider center...

അമേരിക്ക – (17) ‘” Natural museum of America  Richard glider center for science… “‘ ന്യൂ യോർക്ക് (യാത്രാ വിവരണം) ✍ റിറ്റ മാനുവൽ, ഡൽഹി

മ്യൂസിയം എന്നു പറയുമ്പോൾ തന്നെ ചരിത്ര-ശാസ്ത്ര- സാങ്കേതിക പ്രേമികൾക്കായുള്ള സ്ഥലം എന്നാണല്ലോ!  ‘ ബോറിംഗ്(boring) എന്നാണ് തോന്നിയതെങ്കിലും  കെട്ടിടത്തിന്റെ രൂപകൽപ്പനയുടെ പ്രത്യേകതായ

“ഗുഹ പോലുള്ള” രൂപവും കോണാകൃതിയിലുള്ള ഗ്രാനൈറ്റിൻ്റെ മുൻഭാഗവും ഉള്ള ആ ‘ലുക്കിൽ തന്നെ ആകെയൊരു അത്ഭുതവും കാണാനുള്ള ആഗ്രഹം ആരിലും ഉണ്ടാക്കി എടുക്കും.

പണ്ട് ജുറാസ്സിക് പാർക്ക് (ഡൈനോസർ) സിനിമയുടെ ഡിവിഡി വീട്ടിലുണ്ടായിരുന്നു. ഒരു പാട് പ്രാവശ്യം ആ സിനിമ കണ്ട് പേടിച്ചു വിറച്ചതു കൊണ്ടായിരിക്കാം ഒരു മുറിയേക്കാളും  പൊക്കമുള്ള (11.5 അടി  ഉയരവും 27 അടി നീളവുമുള്ള) 150 ദശലക്ഷം വർഷം പഴക്കമുള്ള അപെക്സ് എന്നറിയപ്പെടുന്ന ഈ ഫോസിലിൽ കണ്ടപ്പോൾ ഉള്ളിലൊരു കിടുക്കം . ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും പൂർണ്ണവുമായ  സ്റ്റെഗോസോറസ്  മാതൃകകളിൽ ഒന്നാണത്രേ! ഫോസ്സിലായതു കൊണ്ട് ചുമ്മാ ഒരു ധൈര്യം സംഭരിച്ച് ഫോട്ടോ എടുക്കാൻ മറന്നില്ല. സിനിമ ഒരു പാട് പ്രാവശ്യം കണ്ടതു കൊണ്ടാവാം മറ്റു പല തരത്തിലുള്ള ഡൈനോസറുകളുടെ ഫോസിലുകൾ കണ്ടപ്പോൾ, ഒരു കണ്ടുപരിചയവും ഇഷ്ടവും.

അതു പോലെ 94 അടി നീളവും 21,000 പൗണ്ട് ഭാരവുമുള്ള ഒരു നീലത്തിമിംഗലത്തിന്റെ മാതൃകയും ‘Akeley Hall of African Mammals’ ലാണെങ്കിൽ   ഒരു കൂട്ടം ആഫ്രിക്കൻ ആനകളാണ്.

സൗന്ദര്യത്തിൻ്റെ കാര്യത്തിൽ നമ്മുടെ ആനകളെ തന്നെയാണ് എനിക്കിഷ്ടം. അതുകൊണ്ട് ഞാൻ അധികം മൈൻഡ് ചെയ്തില്ല. ഇതെല്ലാം ഓരോ കാഴ്ചകളായി കണ്ടു ആസ്വദിക്കുകയാണ് ഞാൻ. എന്നാൽ ഫോസിലുകളും

 മൃഗങ്ങളുടെ മാതൃകകളും നിലവിലുള്ള ശേഖരങ്ങളിൽ നിന്നുമുള്ള ഡാറ്റകളും മറ്റും അവരുടെയെല്ലാം

ജീവിത ചരിത്രം, വ്യതിയാനം എന്നിവയെക്കുറിച്ച് അറിയുന്നതിനായി മ്യൂസിയത്തിലെ പാലിയന്റോളജി വിഭാഗത്തിലെ ഗവേഷകർക്ക് ഇതെല്ലാം ഉപകരിക്കുമെന്നാണ് പറയുന്നത്.

1869-ൽ സ്ഥാപിതമായതാണ് ഈ മ്യൂസിയം. പിന്നീടു പല മിനുക്കുപണികളും പല വിഭാഗങ്ങളും ഇതിനോട് കൂടി ചേർത്തിട്ടുണ്ട്. ഇന്ന് ലോകത്തിലെ പ്രമുഖ ശാസ്ത്ര-സാംസ്കാരിക സ്ഥാപനങ്ങളിൽ ഒന്നാണിത്.

ലോകത്തിലെ ഏറ്റവും വലിയ ഒന്നായ ഹെയ്ഡൻ പ്ലാനറ്റോറിയവും ഇവിടെയാണ്.പ്രപഞ്ചത്തിന്റെ 13 ബില്യൺ വർഷത്തെ ചരിത്രം, ഗാലക്സികൾ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ എന്നിവയുടെ സ്വഭാവം, ഭൂമിയുടെ ചലനാത്മക സവിശേഷതകൾ എന്നിവയെല്ലാം മനസ്സിലാക്കാൻ കഴിയുന്ന  പ്രദർശനങ്ങളും ഇവിടെയുണ്ട്. അതുപോലെ

നമ്മുടെ ഗ്രഹത്തിൽ ധാതുക്കളുടെ വൈവിധ്യം എങ്ങനെ ഉടലെടുത്തു, ശാസ്ത്രജ്ഞർ അവയെ എങ്ങനെ തരംതിരിക്കുകയും പഠിക്കുകയും ചെയ്യുന്നു, വ്യക്തിഗത അലങ്കാരങ്ങൾ, ഉപകരണങ്ങൾ, സാങ്കേതികവിദ്യ എന്നിവയ്ക്കായി നമ്മൾ അവ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ കൗതുകകരമായ കഥയാണ് മിഗ്നോൺ ഹാൾസ് ഓഫ് ജെംസ് ആൻഡ് മിനറൽസ് പറയുന്നത്.

ഗവേഷകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ജ്യോതിശാസ്ത്ര, ഭൗമശാസ്ത്ര പഠനത്തിനുള്ള ഒരു ഐക്കണിക് അന്താരാഷ്ട്ര കേന്ദ്രമാണിത്.

2,500,000 ചതുരശ്ര അടിയിൽ കൂടുതൽ  വിസ്തൃതിയുള്ള ഈ മ്യൂസിയം, കണ്ടതിൽ ചിലതൊക്കെ എനിക്ക് മനസ്സിലായി മറ്റു ചിലതെല്ലാം കൗതുകമുണർത്തി എന്നു പറയാവുന്നതാണ്. ഇവിടുത്തെ ചില വിഷയങ്ങളിൽ എനിക്ക് വലിയ താല്പര്യമില്ലെങ്കിലും അതിൻ്റെയെല്ലാം അവതരണ രീതി ആരിലും ജിജ്ഞാസ വളർത്തുന്ന തരത്തിലാണ്.

അവിടുത്തെ കുട്ടികൾ ഇതെല്ലാം ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തട്ടെ എന്ന് ആശംസിക്കുന്നു.

 

 

Thanks

റിറ്റ മാനുവൽ

ഡൽഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com