Saturday, June 27, 2026
Homeഅമേരിക്ക“മാനവികതയെ സജീവമായി നിലനിർത്തുക” (Keeping Humanity Alive)": മെയ് 8 ലോക് റെഡ് ക്രോസ് ദിനം

“മാനവികതയെ സജീവമായി നിലനിർത്തുക” (Keeping Humanity Alive)”: മെയ് 8 ലോക് റെഡ് ക്രോസ് ദിനം

യുദ്ധം, ദുരന്തം എന്നിവയാൽ ബാധിക്കപ്പെടുന്നവർക്ക് സഹായം നൽകുന്ന സന്നദ്ധപ്രവർത്തകരെ ആദരിക്കുന്നതിനായാണ് എല്ലാ വർഷവും മെയ് 8 ലോക്‌റെഡ് ക്രോസ് ദിനമായി ആചരിക്കുന്നത്. റെഡ് ക്രോസ് പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ ജീൻ ഹെൻറി ഡുനാൻറിൻ്റെ ജന്മദിനമാണ് റെഡ് ക്രോസ് ദിനമായി എല്ലാ വർഷവും ആഘോഷിക്കപ്പെടുന്നത്.

1828 മെയ് 8ന് ആണ് ജീൻ ഹെൻറി ഡുനാൻറ് ജനീവ നഗരത്തിൽ ജനിക്കുന്നത്. 1901ൽ ജീൻ ഹെൻറിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. 1863ൽ ഇൻറർനാഷണൽ കമ്മറ്റി ഓഫ് റെഡ് ക്രോസ് സ്ഥാപിക്കുകയും 1920 ൽ സമാന സംഘടന ഇന്ത്യയിൽ സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി എന്നാണ് പേര് നൽകിയത്. “മാനവികതയെ സജീവമായി നിലനിർത്തുക” (മനുഷ്യത്വം നിലനിർത്തുക) ആണ് ഈ വർഷത്തെ പ്രമേയം.

1859 ഇറ്റലിയിൽ യുദ്ധം നടന്നു. ഇതിന് പിന്നാലെ നിരവധി സൈനികർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സൈനികരെ ഹെൻറി സഹായിക്കുകയും 1863ൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. റെഡ്ക്രോസ് ഇൻറർനാഷണൽ കമ്മിറ്റി എന്ന പേര് നൽകി.

എന്താണ് റെഡ് ക്രോസ്?

പ്രകൃതി ദുരന്തങ്ങൾ, പകർച്ചവ്യാധികൾ, യുദ്ധങ്ങൾ എന്നിവയുണ്ടാകുമ്പോൾ ലാഭേച്ഛയില്ലാതെ വിവേകം കൂടാതെ ആളുകളെ സഹായിക്കുന്ന സംഘടനയാണ് റെഡ് ക്രോസ്.

തത്ത്വങ്ങൾ

സന്നദ്ധ സേവനം, ഐക്യം, സാർവത്രികത, മാനവികത, നിഷ്പക്ഷത, സ്വാതന്ത്ര്യം,
ഇവയെല്ലാം ഈ തത്വങ്ങളിൽ അധിഷ്ഠിതമായാണ് റെഡ് ക്രോസ് പ്രവർത്തനങ്ങൾ നടത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com