Monday, October 19, 2026
Homeഅമേരിക്ക'പൊതുജനം കഴുതയല്ല സാർ' ✍രാജു മൈലപ്രാ

‘പൊതുജനം കഴുതയല്ല സാർ’ ✍രാജു മൈലപ്രാ

യുഡിഫ് -ന്റെ ഉജ്ജല വിജയത്തിൽ കേരളത്തിലെ ജനങ്ങൾ പൊതുവേ സംതൃപ്തരായിരുന്നു. അധികാരത്തിൻ്റെ അഹങ്കാരം തലക്കു പിടിച്ച നേതാക്കന്മാർ ഓരോന്നായി തകർന്നടിഞ്ഞു. എന്നാൽ മുഖ്യമന്ത്രി കസേരക്കു വേണ്ടിയുള്ള കോൺഗ്രസിലെ നാണംകെട്ട വടംവലി ഈ വിജയത്തിൻറെ ശോഭക്കു മങ്ങലേൽപ്പിച്ചിരിക്കുന്നു.

M.P. മാർ മത്സരിക്കേണ്ട എന്ന നല്ല തീരുമാനമെടുത്ത ഹൈക്കമാൻഡിനെ നിയന്ത്രിക്കുന്ന ശ്രീ വേണുഗോപാൽ തന്നെ കേരളത്തിൽ മത്സരിക്കാതെ. അവകാശവാദവുമായി കളം നിറഞ്ഞു നിൽക്കുന്നു. താനാണ് കേരളത്തിലെ കോൺഗ്രസിൻറെ വിജയശില്ലി എന്ന് അദ്ദേഹം അവകാശപ്പെടുന്നു.

ഇദ്ദേഹം ഇത്ര കഴിവുള്ളവനായിരുന്നെങ്കിൽ, മറ്റുള്ള സംസ്ഥാങ്ങളിൽ എല്ലാം കോൺഗ്രസ് തകർന്നടിഞ്ഞത് എന്ത് കൊണ്ടാണ്? അദ്ദേഹമാണു പോലും സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് ഫണ്ട് തരപ്പെടുത്തി കൊടുത്തത്. പണമാണ് മാനദണ്ഡമെങ്കിൽ അദാനിയ്ക്കോ, അംബാനിക്കോ. നമ്മുടെ യുസഫ് അലി സാഹിബിനോ ഇതൊക്കെ സാധിക്കുമല്ലോ. തകർന്നടിഞ്ഞ കോൺഗ്രസിനെ തൻ്റെ നിശ്ചയദാർഢ്യം കൊണ്ട് ശ്രീ വി.ഡി. സതീശനാണ് വിജയത്തിലേക്ക് നയിച്ചത്. അദ്ദേഹത്തിനാണ് മുഖ്യമന്ത്രി സ്ഥാനം അർഹതപ്പെട്ടത്. അല്ലെങ്കിൽ കേരളത്തിൽ തന്നെ ഈ തിരെഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച. ശ്രീ രമേശ് ചെന്നിത്തലയുൾപ്പെടെ എത്രയോ പേരുണ്ട്.

ശ്രീ വേണുഗോപാലിന് ഈ ചിത്രത്തിൽ സ്ഥാനമില്ല. അത് പറയുമ്പോൾ കോൺഗ്രസിന് അവരുടേതായ ഒരു സംവിധാനം ഉണ്ടെന്നാണ് പറയുന്നത്. ഈ സംവിധാനം ഉപയോഗിച്ച് അർഹതപ്പെട്ടവരെ മാറ്റി നിർത്തിയത് കൊണ്ടാണ് ഉത്തര ഇന്ത്യയിൽ കോൺഗ്രസ് തകർന്നടിഞ്ഞത്.

കോൺഗ്രസ്സ് ഹൈക്കമാൻഡ് എന്ന് പറഞ്ഞാൽ രാഹുൽ ഗാന്ധി മാത്രമാണ്. അദ്ദേഹത്തിനെ നിയന്ത്രിക്കുന്നത് വേണുഗോപാൽജിയാണ് . അതു കൊണ്ട് ചുളുവിൽ ഈ സ്ഥാനം വേണുഗോപാൽ അടിച്ചെടുക്കും. ആറു മാസം കഴിയുന്നതിനു മുൻപ് അനാവശ്യമായ രണ്ടു ഉപതെരഞ്ഞെടുപ്പുകൾ കേരളത്തിൽ നടത്തേണ്ടി വരും. ‘കാലത്തിൻറെ കാവ്യനീതി’ എന്നൊരു കാര്യമുണ്ട്.

പണ്ട് സമർത്ഥമായി KPCC പ്രസിഡൻറായി തിളങ്ങിയ ശ്രീ കെ. മുരളീധരൻ, മന്ത്രിസ്ഥാനം മോഹിച്ചു. മറ്റൊരാളെ രാജി വെയ്പ്‌പിച്ചു. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു എട്ടു നിലയിൽ പൊട്ടിയ ചരിത്രം നമ്മുടെ മുൻപിൽ ഉണ്ട്.

പൊതുജനം കഴുതയല്ല സാർ. അർഹതപ്പെട്ട സ്ഥാനം ശ്രീ വി.ഡി. സതീശനു നൽകി മാന്യത കാട്ടുക.

രാജു മൈലപ്രാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ